പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ക്രൂര പീഡനം; ചുരുളഴിഞ്ഞത് ഫെയ്‌സ്ബുക്ക് വഴക്കിന്റെ പേരില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കടുത്തുരുത്തി കാട്ടാമ്പാക്ക് സ്വദേശി ജിഷ്ണുപ്രഭ (20) ആണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. ഫെയ്‌സ്ബുക്കിലൂടെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ തിരുവമ്പാടി സ്വദേശിയായ ജിസ്‌മോന്‍ നല്‍കിയ പരാതിയിലാണ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ജിസ്‌മോനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ജിഷ്ണുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പീഡന വിവരം വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്താണ് പീഡനം നടത്തിയിരുന്നത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് ജിഷ്ണുപ്രഭയും ഇയാളുടെ അമ്മയും പോലീസ് സ്‌റ്റേഷനില്‍ വ്യക്തമാക്കിയി. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പോലീസ് വിവാഹത്തിന് അനുമതി നിഷേധിച്ചു.
https://www.facebook.com/Malayalivartha


























