യുവാവ് വളര്‍ത്തുമകനെ നിലത്തെറിഞ്ഞും ശ്വാസം മുട്ടിച്ചും കൊന്നു

ന്യൂഡല്‍ഹിയില്‍ മനസാക്ഷിയെ മടുപ്പിക്കുന്ന കൊലപാതകം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരവാള്‍ നഗറിര്‍ ഞായറാഴ്ചയാണു സംഭവം. ഭാര്യ വേണ്ടതുപോലെ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവാവ് മൂന്നു വയസുകാരനായ വളര്‍ത്തു മകനെ കൊലപ്പെടുത്തിയത്. വീട്ടില്‍ തനിക്ക് ജോലിയുണ്ടെന്നും അതിനാല്‍ മകന്‍ അര്‍ജുന്‍ തന്റെകൂടെ നില്‍ക്കട്ടെയെന്നും 30കാരനായ മഹേഷ് ഭാര്യ കിരണോട് പറഞ്ഞതിനെ തുടര്‍ന്ന് അടുത്തുള്ള ഫാക്ടറിയില്‍ കൊണ്ടുപോയ കുട്ടിയെ നിലത്തെറിയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.നിലത്തെറിഞ്ഞ ബോധംപോയ കുട്ടിയെ പിന്നീട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിയിരുന്നു എന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയായതിനാല്‍ ഫാക്ടറി അവധിയായിരുന്നു. കുട്ടിയ കൊലപ്പെടുത്തിയശേഷം മഹേഷ് മൃതദേഹം ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചു. വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കുട്ടിയെ കാണാതായെന്നു പറഞ്ഞു. പിന്നീട്, വീട്ടില്‍നിന്ന് പോയ ഇയാള്‍ അടുത്ത ബന്ധു റിങ്കുവിനോട് സംഭവങ്ങള്‍ പറയുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
വൈകുന്നേരം റിങ്കു കിരണിനെ ഫോണില്‍വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. ഉടന്‍ ഓടി ഫാക്ടറിയിലെത്തിയ കിരണ്‍ ചാക്കുകള്‍ക്കടിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കിരണ്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
മഹേഷിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ ആനന്ദ്‌വിഹാര്‍ ബസ് സ്‌റ്റേഷനില്‍വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























