ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ജൂലൈ ഒന്നിനകം ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ ആദായ നികുതി അടയ്ക്കാനാവില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു.
ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്. ആധാര്‍ പാനുമായി ബന്ധിപ്പിക്കാന്‍ incometa xindiaefiling.gov.in ല്‍ പ്രവേശിച്ച് ഇടതു വശത്തുള്ള Link Aadhaarഎന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തെളിയുന്ന വിന്‍ഡോയില്‍ പാനും ആധാര്‍ നന്പറും ആധാറില്‍ രേഖപ്പെടുത്തിയ പേരും നല്കുക. സ്‌ക്രീനില്‍ തെളിയുന്ന കോഡ് തിരികെ അടിച്ചു നല്കുക. ലിങ്ക് ആധാര്‍ എന്നതില്‍ അമര്‍ത്തുക. മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ലിങ്ക് ചെയ്തതായി അറിയിപ്പ് ലഭിക്കും. ചെറിയ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ലിങ്ക് ചെയ്യാന്‍ പറ്റാത്തതെങ്കില്‍ മൊബൈലിലേക്ക് വണ്‍ ടൈം പാസ്‌വേഡ് അയച്ചുതരും.
ആധാറിലെയും പാനിലെയും പേരുകള്‍ തമ്മില്‍ വലിയ വ്യത്യാസം ഉള്ളപ്പോള്‍ ഏതെങ്കിലും പേര് തിരുത്തേണ്ടിവരും. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആദായനികുതിവകുപ്പ് ഓഫീസില്‍ ബന്ധപ്പെടണം.
https://www.facebook.com/Malayalivartha


























