പാക്കിസ്ഥാന് അടങ്ങിയില്ലെങ്കില്‍ പാഠം പഠിപ്പിക്കാനറിയാം:ജനറല്‍ ബിബിന്‍ റാവത്ത്

ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ മിന്നലാക്രമണത്തേക്കാള്‍ മികച്ച മാര്‍ഗങ്ങളുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകോപനം തുടരുന്ന പാക്കിസ്ഥാനെ നേരിടാന്‍ മിന്നലാക്രമണത്തേക്കാള്‍ മികച്ച മാര്‍ഗങ്ങളുണ്ട്. നമ്മളുടേത് അച്ചടക്കമുള്ള സേനയാണ്. അതിനാല്‍ തന്നെ തലകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാക് സേനയുടെ നടപടി പരാമര്‍ശിക്കവെ അദ്ദേഹം വ്യക്തമാക്കി.
ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനിനെ പാക്കിസ്ഥാന്‍ പിടികൂടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ്. കാഷ്മീര്‍ പ്രശ്‌നത്തിന് ഏകപരിഹാരം താഴ്വരയില്‍ സമാധാനം കൊണ്ടുവരിക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















