ബജാജ് പള്‍സര്‍ എന്‍എസ്160 ഇന്ത്യയില്‍ അവതരിപ്പിച്ചു: വില 82,400 രൂപ

പള്‍സര്‍ പേരിന് വന്‍ ഡിമാന്റ് ലഭിച്ചതോടെ പള്‍സര്‍ ബൈക്കിനും ഗുണം ചെയ്യുന്നു. അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ പുതിയ പള്‍സര്‍ എന്‍എസ്160 യെ ബജാജ് ഓട്ടോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 82,400 രൂപ വിലയിലാണ് പുതിയ പള്‍സര്‍ എന്‍എസ്160 വരവറിയിക്കുന്നത്. പുതിയ പള്‍സറിന്റെ ഔദ്യോഗിക ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ബജാജ് ഓട്ടോ ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. എന്നാല്‍ പൂനെയിലെയും മുംബൈയിലെയും വിവിധ ഡീലര്‍ഷിപ്പുകളില്‍ പള്‍സര്‍ എന്‍എസ്160 വില്‍പനയ്ക്ക് എത്തിയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
15.5 ബിഎച്ച്പി കരുത്തും 14.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 160.3 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍കൂള്‍ഡ് എന്‍ജിനിലാണ് പള്‍സര്‍ എന്‍എസ്160 ഒരുങ്ങുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍എസ്160 യില്‍ കമ്പനി ലഭ്യമാക്കുന്നതും. പള്‍സര്‍ എന്‍എസ്200 ന് സമാനമായ സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമിലാണ് എന്‍എസ്160 യും എത്തുന്നത്. രൂപഘടനയില്‍ പള്‍സര്‍ സാമ്യത തോന്നുന്നുണ്ടെങ്കിലും, എന്‍എസ്160 യുടെ 'സ്വിംഗ് ആം' എന്‍എസ്200 നെക്കാളും ചെറുതാണ്.
സ്പ്ലിറ്റ് സീറ്റുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, മോണോ ഷോക്ക് സസ്‌പെന്‍ഷനുകള്‍ എന്നിങ്ങനെ നീളുന്നതാണ് പള്‍സര്‍ എന്‍എസ്160 യുടെ ഫീച്ചറുകള്‍. 142 കിലോഗ്രാം ഭാരമാണ് എന്‍എസ്160 യ്ക്കുള്ളത്. എന്‍എസ്200 നെക്കാളും 10 കിലോഗ്രാം ഭാരക്കുറവിലാണ് എന്‍എസ്160 എത്തുന്നതും.
നിലവില്‍ പ്രീജിഎസ്ടി നിരക്കിലാണ് പള്‍സര്‍ എന്‍എസ്160 വില്‍പനയ്ക്ക് വന്നിരിക്കുന്നതെന്ന് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കുന്നു. ജൂലൈ ഒന്ന് മുതല്‍ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുമെന്നും ഡീലര്‍ഷിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മൂന്നാഴ്ചയ്ക്കുള്ളില്‍ പുതിയ പള്‍സര്‍ എന്‍എസ്160 ഷോറൂമുകളില്‍ എത്തുമെന്ന് ബംഗളൂരു ഡീലര്‍ഷിപ്പുകള്‍ പറഞ്ഞു. പള്‍സര്‍ പേരിന് വന്‍ ഡിമാന്റ്. കേരളത്തിലെ മാധ്യമങ്ങള്‍ ദിവസം നൂറുകണക്കിന് പള്‍സര്‍ പേര് ഉപയോഗിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളുമിറങ്ങുന്നുണ്ട്.
https://www.facebook.com/Malayalivartha






















