ഐ.എസ്.ആര്‍.ഒയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി; ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍നിന്ന് ഏരിയന്‍ 5 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിസാറ്റിനൊപ്പം ഹെല്ലാസ് സാറ്റ് 3, ഇമ്മാര്‍ സാറ്റ് എന്നീ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. പുലര്‍ച്ചെ 2.29ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം മിനിറ്റുകള്‍ താമസിച്ചാണ് സംഭവിച്ചത്.
ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹ പരന്പരയില്‍ പതിനേഴാമത്തേതാണ് ജിസാറ്റ് 17. 3,477 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. വാര്‍ത്താ വിനിമയം, കാലാവസ്ഥാ പഠനം തുടങ്ങിയവയ്ക്കുള്ള സി ബാന്‍ഡ്, എക്സ്റ്റന്‍ഡഡ് സി ബാന്‍ഡ്, എസ് ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളാണ് ഇതിലുള്ളത്.
https://www.facebook.com/Malayalivartha






















