ഏഴു വയസുകാരിയുടെ മൃതദേഹം കനാലില്‍ പെട്ടിയിലടച്ച നിലയില്‍

ഉസ്മാന്‍പൂരില്‍ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി. വടക്കു കിഴക്കന്‍ ഭജനപൂരിലെ റോഡിലെ കനാലില്‍ പെട്ടിയിലടച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായോയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമെ അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
ജൂണ്‍ 21നാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നേ ദിവസം രാവിലെ കുട്ടിയും മൂന്ന് സഹോദരിമാരും വീടിന്റെ അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയി. എന്നാല്‍, വീട്ടില്‍ നിന്ന് കുട്ടി തനിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. സഹോദരങ്ങള്‍ തിരിച്ചെത്തിയിട്ടും പെണ്‍കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കനാലില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















