ഇന്ത്യലെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പേര് നല്‍കിയ നടപടി തടഞ്ഞ് ജില്ലാ ഭരണകൂടം

ഇന്ത്യയിലെ ഒരു ഗ്രാമത്തിന് ട്രംപ് എന്ന് പേര്. ഹരിയാനയിലെ മേവാത് ജില്ലയിലെ മീറോറ ഗ്രാമത്തിന്നാണ് സുലഭ് എന്ന സന്നദ്ധ സംഘടന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരുനല്‍കിയത്. യുഎസ് ആസ്ഥാനമായ രാജ്യാന്തരകമ്പനികളില്‍നിന്നും സംഘടനകളില്‍നിന്നും ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണ് കഴിഞ്ഞ 23ന് സുലഭ് സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക് വാഷിങ്ടനില്‍ പേരുമാറ്റല്‍ പ്രഖ്യാപനം നടത്തിയത്. മീറോറയെ ട്രംപ് സുലഭ് ഗ്രാമം എന്ന് പുനര്‍നാമകരണം ചെയ്യാന്‍ അനുമതി തേടി ഹരിയാന മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ടെന്നും സുലഭ് അറിയിച്ചു.
എന്നാല്‍ ഡോണള്‍ഡ് ട്രംപിന്റെ പേരുനല്‍കിയ സന്നദ്ധ സംഘടന സുലഭിന്റെ നടപടിയെ ജില്ലാ ഭരണകൂടം തടഞ്ഞു. ഇത് നിയമവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ പേര് നല്കാനാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് സുലഭ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡുകള്‍ എടുത്തുമാറ്റി. ഗുരുഗ്രാമില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് മീറോറ ഗ്രാമം.
https://www.facebook.com/Malayalivartha






















