വാരാണസിയില്‍ വിദേശവനിത മാനഭംഗത്തിനിരയായി

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണാസിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്തു. സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണം നടത്തിവരികയായിരുന്ന 70 വയസുള്ള ഫ്രഞ്ച് വനിതയെയാണ് പീഡിപ്പിച്ചത്. അവര്‍ താമസിച്ചിരുന്ന ലോഡ്ജിലെ കാവല്‍ക്കാരനാണ് പീഡനത്തിനിരയാക്കിയത്.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഒരു വര്‍ഷത്തോളമായി ഗംഗയുടെ തീരത്തുള്ള മധോപുര്‍ ഗ്രാമത്തിലെ ലോഡ്ജില്‍ താമസിച്ചു വരികയായുരുന്നു ഫ്രഞ്ച് വനിത. മദ്യപിച്ചശേഷം മുറിയില്‍ അതിക്രമിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന്‍ ക്രൂരമായി മര്‍ദിക്കുകയും, മുറിവേറ്റ് അവശായി കിടന്ന തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും സ്ത്രീ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍പോയ കാവല്‍ക്കാരനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















