പശുവിന്റെ മാസ്‌ക് ധരിച്ചാല്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാം: വ്യത്യസ്ത ക്യാംപെയ്‌നുമായി വനിതാ ഫോട്ടോഗ്രാഫര്‍

പീഡനത്തില്‍ നിന്ന് രക്ഷനേടാന്‍ പശുവിന്റെ മാസ്‌ക് ധരിച്ച വനിതാ ഫോട്ടോഗ്രാഫര്‍. ഇന്ത്യയില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മാസ്‌ക് ധരിക്കൂ എന്ന ആഹ്വാനവുമായി രംഗത്തുവന്നിരിക്കുകയാണ്‌കൊല്‍ക്കത്ത സ്വദേശിയായ 23 കാരി സുജാത്രോ ഘോഷ്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കുകയും അതേസമയം കന്നുകാലികള്‍ക്കായി കൂടുതല്‍ സുരക്ഷാപ്രാധാന്യം നല്‍കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെയാണ് ഈ വനിതാ ഫോട്ടോഗ്രാഫറുടെ ക്യാംപെയ്ന്‍. വ്യത്യസ്തമായ ഈ ക്യാംപെയ്ന്‍ ഈ വ്യത്യസ്ത ക്യാംപെയ്ന്‍ അന്തര്‍ ദേശിയ മാധ്യമങ്ങളും ഏറ്റെടുത്തു തുടങ്ങി.
പശുവിന് മനുഷ്യരെക്കാള്‍ വിലയുള്ള രാജ്യത്ത്ഇതില്‍ക്കൂടുതല്‍ സുരക്ഷാ ഇനി കിട്ടില്ലെന്നും, സ്ത്രീകള്‍ക്ക് പീഢനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എളുപ്പവഴി പശുവിന്റെ മാസ്‌ക് ധരിക്കുകയാണെന്നും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ക്യാംപെയ്ന്‍.

പശുവിന്റെ മുഖം മൂടി ധരിച്ച് ഇന്ത്യാ ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന സ്ത്രീ, ക്ലാസ് റൂമില്‍ ഇരിക്കുന്ന സ്ത്രീ, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് ക്യാംപെയ്‌നിന്റെ ഭാഗമായി ഇപ്പോള്‍ പ്രചരിക്കുന്നത്.
.jpg)
https://www.facebook.com/Malayalivartha






















