പ്രേതബാധയുണ്ടെന്ന് ആരോപിച്ച് യുവതിയോട് ഡോക്ടര്‍ ചെയ്തത്

ജെയ്പൂരില്‍ പ്രേതബാധയുടെ പേരില്‍ യുവതിക്ക് ഡോക്ടറുടെ ക്രുരമര്‍ദ്ദനം. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം നടന്നത്. സുരേന്ദ്ര ബാഹ്‌രി എന്ന ഡോക്ടറാണ് യുവതിയെ മര്‍ദ്ദിച്ചത്. പ്രേതബാധയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബോധം വീണ്ടെടുക്കുന്നതിന് ഡോക്ടര്‍ മര്‍ദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ ബോധം വീണ്ടെടുക്കുന്നതിന് വൈദ്യശാസ്ത്രപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരമാണ് ഇത്തരത്തിലുള്ള ക്രൂരത ചെയ്തത്.
സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ മൂന്നംഗ അന്വേഷണ സമിതിയെ നിയമിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് മെഡിക്കല്‍ ഡയറക്ടറേറ്റിന് കൈമാറുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം യുവതിയുടെ വീട്ടുകാര്‍ സംഭവത്തില്‍ പരായുമായി മുന്നോട്ട് വന്നിട്ടില്ല.
https://www.facebook.com/Malayalivartha






















