പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകം പശുവിന്റെ പേരില്‍ ഒരാളെക്കൂടി തല്ലിക്കൊന്നു

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകം വീണ്ടും കൊലപാതകം നടന്നത്. ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചുവെന്നാരോപിച്ചാണ് ഒരാളെ തല്ലിക്കൊന്നത്. അലിമുദീന്‍ എന്ന അസഗര്‍ അന്‍സാരിയെയാണ് അക്രമികള്‍ തല്ലിക്കൊന്നത്. അന്‍സാരി കാറില്‍ ബീഫ് കടത്തിയെന്നാരോപിച്ച് വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു.
പോലീസ് എത്തി അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമികള്‍ അന്‍സാരിയുടെ കാറ് കത്തിക്കുകയും ചെയ്തു. പശു സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് വീണ്ടും കൊലപാതകം നടന്നത്. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും മോഡി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















