അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ പിഴ 2000

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ 2000 രൂപ പിഴയീടാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തിയതായും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
മഹാരാഷ്ട്ര ഗതാഗത റോഡ് സുരക്ഷാ നിയമം 2017 ആണ് രാഷ്ട്രപതിയുടെ അനുമതി കാത്തിരിക്കുന്നത്. നിയമത്തിന്റെ 20 ഖണ്ഡികയില്‍ അനാവശ്യമായോ, ഹോണ്‍ നിരോധിത മേഖലയിലോ ഹോണ്‍ മുഴക്കുന്നത് നിരോധിച്ചിട്ടുണ്ട്. സുരക്ഷ മുന്‍ നിര്‍ത്തി ഹോണ്‍ മുഴക്കുന്നതിനും നിയന്ത്രണമുണ്ട്. ചെവിതുളയ്ക്കുന്ന തരത്തിലുള്ള ശബ്ദമുയര്‍ത്തുന്ന ഹോണ്‍ മുഴക്കരുതെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
മാത്രമല്ല വാഹനം വാങ്ങുമ്പോള്‍ ഘടിപ്പിച്ചിട്ടുള്ള ഹോണില്‍ മാറ്റം വരുത്തി ഉയര്‍ന്ന ശബ്ദത്തിലുള്ള ഹോണ്‍; ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. നിയമത്തിന്റെ 23ാം ഖണ്ഡികയില്‍ ഇത്തരത്തിലുള്ള ഓരോ കുറ്റത്തിനും 2,000 രൂപ പിഴയാടാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് നിയമം മഹാരാഷ്ട്ര നിയമസഭ പാസാക്കിയത്.
https://www.facebook.com/Malayalivartha






















