നടുറോഡില്‍ യുവതിയുടെ പൊരിഞ്ഞ തല്ല്

തന്നോട് മോശം പരാമര്‍ശം നടത്തിയ ഡ്രൈവറോട് സാഹസികമായി പകരം ചോദിച്ച യുവതി. ഒരു ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചു കൊണ്ടായിരുന്നു തന്നോട് മോശം പരാമര്‍ശം നടത്തിയ ബസ് ഡ്രൈവറെ യുവതി കൈകാര്യം ചെയ്തത്. ചെങ്ഡുവിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം. ബസിനെ ഓവര്‍ടേക്ക് ചെയ്യുന്ന സമയത്ത് യുവതിയുടെ കാര്‍ ബസില്‍ ഉരഞ്ഞിഞ്ഞതിനെ തുടര്‍ന്ന് കലി പൂണ്ട ബസ് ഡ്രൈവര്‍ അവരോട് മോശം പരാമര്‍ശം നടത്തി. തുടര്‍ന്നായിരുന്നു സംഭവം അരങ്ങേറിയത്.
യുവതിയുടെ അപ്രത്യക്ഷിത സാഹസ പ്രവൃത്തിയാണ് ആരെയും ഞെട്ടിപ്പിച്ചത്. നടുറോഡില്‍ തന്റെ കാര്‍ നിര്‍ത്തി. കാറിന് മുകളില്‍ വലിഞ്ഞു കയറി. തുടര്‍ന്ന് ബസിന്റെ വിന്‍ഡോയിലൂടെ ബസ് ഡ്രൈവറുടെ അടുത്ത് എത്തി. പിന്നെ ഉഗ്രന്‍ തല്ലായിരുന്നു. തുടര്‍ന്ന് സംഭവം കൈവിട്ട് പോകുമെന്ന് മനസ്സിലായ യാത്രികര്‍ യുവതിയെ പിടിച്ച് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. യുവതിയുടെ തല്ല് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികഴിഞ്ഞു.
https://www.facebook.com/Malayalivartha






















