കൈക്കുഞ്ഞിനേയും കയ്യിലേന്തി റിക്ഷാ ഓടിച്ച ബബ്ലു ഇനിയില്ല....

കൈക്കുഞ്ഞിനേയും കയ്യിലേന്തി റിക്ഷാ ഓടിച്ച ബബ്ലുവിനെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകും. 2012 ലാണ് ഈ ചിത്രം ലോക മനസാക്ഷിയെ പിടിച്ചുലച്ചത്. ലോകത്തിന്റെ നാനാ ഭാഗത്തും നിന്നും ബബ്ലുവിനേയും കുഞ്ഞിനേയും തേടി സഹായങ്ങള്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ മറ്റൊന്നാണ്. പ്രസവത്തോടെ ഭാര്യ മരിച്ച കൈകുഞ്ഞിനെയും കൊണ്ട് ജീവിക്കാനുള്ള വ്യഗ്രതയില്‍ റിക്ഷ ഓടിച്ചിരുന്ന ബബ്ലു മരിച്ചു.
അമിതമായ മദ്യപാനമാണ് മരണ കാരണം. 2012 ല്‍ ചിത്രം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ ശിശുക്ഷേമ സമിത് ഏറ്റെടുത്തിരുന്നു. മകളെ ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തതിന് ശേഷമാണ് ബബ്ലു മദ്യപാനിയായത്. ഒരാഴ്ച മുമ്പാണ് ബബ്ലുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ദാമിനി എന്ന ആ കൈകുഞ്ഞിന് ഇപ്പോള്‍ നാലര വയസ്.
കുഞ്ഞിന്റെ കാര്യം നോക്കാന്‍ ഒരു കമ്മറ്റിയെ സര്‍ക്കാര്‍ നിശ്ചയിയിക്കുകയും ചെയ്തു. അച്ഛന്‍ മരിച്ചത് തിരിച്ചറിയാന്‍ പോലും ദാമിനിയ്ക്കായിട്ടില്ല. അന്ന് ലഭിച്ച സഹായ തുക 25ലക്ഷം രൂപ കളക്ടര്‍ ഇടപെട്ട് ദാമിനിയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുകയാണ്. പ്രായ പൂര്‍ത്തിയാകുന്നതോടെ ദാമിനിയ്ക്ക് ഈ തുക ലഭിക്കും.
https://www.facebook.com/Malayalivartha






















