Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒറ്റ നികുതിയിലേയ്ക്ക് രാജ്യം പ്രവേശിപ്പിച്ചു; കേരളത്തിലെ സമ്പൂര്‍ണ വിലമാറ്റപ്പട്ടിക ഇന്ന്

01 JULY 2017 08:33 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

പാര്‍ലമെന്റിന്റെ അര്‍ധരാത്രി സമ്മേളനത്തോടെ ഒറ്റനികുതി ഘടനയിലേക്കു രാജ്യം പ്രവേശിച്ചു. ചരക്ക്, സേവന നികുതി നിലവില്‍ വന്നതോടെ, സംസ്ഥാനത്തു പഞ്ചസാര, ഭക്ഷ്യഎണ്ണ, എല്‍ഇഡി ലൈറ്റ്, ഹെല്‍മറ്റ്, ടൂത്ത് പേസ്റ്റ്, പല്‍പ്പൊടി എന്നിവയ്ക്കുള്‍പ്പെടെ വില കുറയും. സംസ്ഥാന വാണിജ്യനികുതി വകുപ്പു തയാറാക്കിയ പട്ടികയിലെ 15 ഇനങ്ങള്‍ക്കു പുറമേയാണിത്. നിത്യോപയോഗ സാധനങ്ങളുടെ സമ്പൂര്‍ണ വിലമാറ്റപ്പട്ടിക ഇന്നു കൊച്ചിയിലെ ജിഎസ്ടി സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

ഇതിനിടെ, കര്‍ഷകര്‍ക്ക് ആശ്വാസമേകി രാസവളങ്ങളുടെ ജിഎസ്ടി നിരക്കു നേരത്തേ നിശ്ചയിച്ച 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. ഒറ്റ ചരക്ക്, സേവന നികുതി നിലവില്‍ വരുന്നതോടൊപ്പം മറ്റ് ഒട്ടേറെ മാറ്റങ്ങള്‍ക്കും ഇന്നു തുടക്കമാകും.

ആദായ നികുതി ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായി. കാര്‍ഡിന് അപേക്ഷിച്ചിരിക്കുകയാണെങ്കില്‍ അപ്പോള്‍ ലഭിച്ച നമ്പര്‍ രേഖപ്പെടുത്തണം.

പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനും പഴയതു പുതുക്കാനും ആധാര്‍ നമ്പര്‍ നിര്‍ബന്ധം.

പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധം. ആധാറും പാന്‍ കാര്‍ഡും ഉള്ളവര്‍ അവ തമ്മില്‍ ബന്ധിപ്പിക്കണം. അല്ലാത്ത പാന്‍ കാര്‍ഡുകള്‍ ഭാവിയില്‍ അസാധുവാകും.

റെയില്‍വേയില്‍ എല്ലാത്തരം സൗജന്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ കാണിക്കണം.

പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടും ആധാര്‍ കാര്‍ഡ് നമ്പറും തമ്മില്‍ ബന്ധിപ്പിക്കണം. പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവരും അവരുടെ ജീവന്‍പ്രമാണ്‍ രേഖകളില്‍ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കണം. ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതോടെ പിഎഫില്‍നിന്നു പണം പിന്‍വലിക്കാന്‍ നിലവില്‍ 20 ദിവസം വേണ്ടിവരുന്നതു 10 ദിവസമായി ചുരുങ്ങും.

പൊതുവിതരണ സംവിധാനം വഴി സബ്‌സിഡി ആനുകൂല്യം ലഭിക്കാന്‍ റേഷന്‍ കാര്‍ഡിനൊപ്പം ആധാര്‍ നമ്പര്‍ കൂടി നല്‍കണം.

സര്‍വകലാശാല, കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര മാനവശേഷി വകുപ്പിന്റെ തുക ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധം.

യാത്രയില്‍ മാറ്റങ്ങള്‍
വിദേശത്തേക്കു പോകുന്ന ഇന്ത്യക്കാര്‍ വിമാനത്താവളങ്ങളില്‍ ഡിപ്പാര്‍ച്ചര്‍ ഫോമുകള്‍ പൂരിപ്പിച്ചുനല്‍കേണ്ടതില്ല.

രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ കടലാസ് ടിക്കറ്റുകള്‍ ഇല്ല. റെയില്‍വേ ബുക്കിങ് കൗണ്ടര്‍ വഴി ബുക്ക് ചെയ്താലും ടിക്കറ്റ് മെബൈലില്‍ മാത്രം ട്രെയിനില്‍ എസി, ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധന.
ജൂണ്‍ 30 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കു ജിഎസ്ടി ബാധകമാകില്ല.

റെയില്‍വേ കേറ്ററിങ്ങിനു 12 ശതമാനവും പാഴ്‌സല്‍, ഗുഡ്‌സ്, സ്‌റ്റോറേജ്, വാഹന പാര്‍ക്കിങ്, എസി വെയ്റ്റിങ് ഹാള്‍, ക്ലോക്ക് റൂം, പേ ആന്‍ഡ് യൂസ് ടോയ്!ലറ്റ് എന്നിവയ്ക്കു 18 ശതമാനവും ചരക്കു സേവന നികുതി.

ടിക്കറ്റില്ലാ ട്രെയിന്‍ യാത്രയ്ക്കുള്ള പിഴയില്‍ 5% വര്‍ധന. പുതിയ സോഫ്റ്റ്!വെയര്‍ പൂര്‍ണതോതില്‍ നിലവിലാകും വരെ റെയില്‍വേ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകള്‍ നല്‍കില്ല.
ട്രെയിന്‍ യാത്രയില്‍ തിരിച്ചറിയല്‍ രേഖയായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഇ-ആധാറും പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends