സമയമാകുമ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് യോഗി ആദിത്യനാഥ്

രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് സൂചന നല്‍കി യോഗി ആദിത്യനാഥ്. ജനങ്ങളെ സേവിച്ച് കഴിഞ്ഞാല്‍ തിരികെ ഗോരക്പൂരിലേക്ക് പോകുമെന്നാണ് യുപിയുടെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. രാഷ്ട്രീയം എന്നത് എന്നേ സംബന്ധിച്ച് ജനങ്ങളെ സേവിക്കാനുള്ള മാര്‍ഗ്ഗമാണ്. ഇത് ചെയ്തു കഴിഞ്ഞാല്‍ താന്‍ തിരികെ ഗോരക്പൂരിലേക്ക് തിരികെ പോകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരിക്കുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പിന്‍ഗാമിയാകുമൊ എന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ഭരിക്കുവാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി. എവിടെ നിന്നു മത്സരിക്കുമെന്ന് ചോദ്യത്തിന് ഗോരാക്പൂരിലാണ് തന്റെ പ്രവര്‍ത്തനമേഖല എന്നാല്‍ പാര്‍ട്ടി പറയുന്ന മണ്ഡലം തിരഞ്ഞെടുക്കുമെങ്കിലും അദ്ദേഹം പറഞ്ഞു. നിലവില്‍ ആദിത്യനാഥ് നിയമസഭാംഗമാണ് എംഎല്‍എ ആയാല്‍ മാത്രമാണ് മുഖ്യമന്ത്രിയായി തുടരാനാകു. അധികാരത്തില്‍ കയറി ആറുമാസത്തിനുള്ളിലാണ് ജനപിന്തുണ കാണിക്കേണ്ടത്.
https://www.facebook.com/Malayalivartha






















