ജനപ്രതിനിധികൾക്കെതിരായ കേസുകൾ തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണം: സുപ്രീം കോടതി

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. രാഷ്ട്രീയ രംഗത്തെ കുറ്റാരോപണങ്ങളില്‍ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികള്‍ക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളില്‍ വേഗത്തില്‍ തീരുമാനമുണ്ടാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്.
തെരഞ്ഞെടുപ്പുകളില്‍ കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നതിന് ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശമുണ്ടായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ എത്രകേസുകളില്‍ തീര്‍പ്പുണ്ടായെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായുള്ള കേസുകള്‍ പരിഗണിക്കുന്നതിന് പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിന് എത്ര തുക വേണ്ടിവരുമെന്ന് അറിയിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2014ലെ കണക്കനുസരിച്ച് 1,581 കേസുകളാണ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. ഇവയില്‍ എത്രകേസുകള്‍ തീര്‍പ്പായെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കുറ്റവാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറ് വര്‍ഷത്തെ വിലക്കാണ് ഉള്ളത്. ഇത് ആജീവനാന്ത വിലക്കാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha


























