കര്‍ണാടകയില്‍ ജീവിക്കണമെങ്കില്‍ കന്നട പഠിക്കണമെന്ന്പ്രദേശിക വാദമുയര്‍ത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

കന്നടക്കാര്‍ ആകുന്നവര്‍ക്ക് മാത്രമാണ് കര്‍ണാടകയില്‍ ജീവിക്കാന്‍ അര്‍ഹതയെന്ന നിലപാടുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ കന്നട നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്നും അവരുടെ മക്കളെ കന്നട പഠിപ്പപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക രാജ്യോത്സവത്തിന്റെ 62ാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കന്നട പഠിപ്പിക്കണം. ഇത് ഏതെങ്കിലും പ്രത്യേക സമുദായത്തിനോ ഭാഷയ്‌ക്കോ വേണ്ടിയല്ല. ഏതു ഭാഷ പഠിക്കുന്നതിനും താന്‍ എതിരല്ല. എന്നാല്‍ കന്നട പഠിക്കുന്നില്ലെങ്കില്‍ അത് ഈ ഭാഷയോടുള്ള അനാദരവ് ആയാണ് കണക്കാക്കുക. മാതൃഭാഷയോട് കന്നടക്കാര്‍ കൂടുതല്‍ കൂറ് പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാഷയുടെ പേരില്‍ പ്രദേശികവാദം ഉയര്‍ത്തി ദേശീയ ശ്രദ്ധ നേടാന്‍ സിദ്ധരാമയ്യ കുറച്ചുകാലമായി ശ്രമം തുടരുകയാണ്. കന്നടയ്‌ക്കെതിരായ അതിക്രമങ്ങളില്‍ സഹിഷ്ണുതയില്ലെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. ബാങ്ക് പരീക്ഷകള്‍ക്ക് ഭാഷ സംബന്ധിച്ച് ഭേദഗതി വേണമെന്ന് സിദ്ധരാമയ്യ നേരത്തെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദി സംസ്ഥാാനത്ത് നിര്‍ബന്ധമാക്കില്ലെന്നും ഹിന്ദിയെ ദേശീയ ഭാഷയായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























