ഇന്ത്യന്‍ ജയിലിലായിരുന്ന പാക് യുവതികള്‍ക്ക് മോചനം ; പത്ത് വര്‍ഷതിനുശേഷം ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പാക്കിസ്ഥാനി വനിതകൾ

പത്ത് വര്‍ഷമായി പഞ്ചാബ് ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്താന്‍ യുവതികളെ ഇന്ത്യ മോചിപ്പിച്ചു. പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഇന്ത്യയോടുള്ള ആദരവ് അറിയിച്ചാണ് യുവതികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഫാത്തിമ, മുംതാസ് എന്നിവരെ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയിലില്‍ അടച്ചത്.
ഇന്തോ -പാക് അതിര്‍ത്തിയില്‍വച്ച് സുരക്ഷാ ഭടന്‍മാരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അറ്സറ്റു ചെയ്ത സമയത്ത് ഫാത്തിമ ഗര്‍ഭിണി ആയിരുന്നു. ജയിലില്‍ വെച്ച് ഫാത്തിമ ഹിന എന്ന മകള്‍ക്കും ജന്മം നല്‍കിയത്. മോചിതരായ ഇവര്‍ മാതൃരാജ്യത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരും മോചിതരാകണം എന്നാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ മോചിപ്പിക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭിഭാഷകയായ നവജോതിനോടും ഏറെ നന്ദിയറിയിക്കുന്നതായും ഫാത്തിമ പറഞ്ഞു. സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായി മുംതാസും പറഞ്ഞു.
ജയിയിലിലായിരുന്ന ഫാത്തിമയുടെ കുഞ്ഞിനെ ജയിലില്‍ നിന്ന് മാറ്റാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നുവെന്ന് ഇവരുടെ അഭിഭാഷക നവജോത് പറഞ്ഞു. ഹിനയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചതോടെയാണ് ഇവരുടെ ജയില്‍ മോചനത്തിന് വഴി തെളിഞ്ഞതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നടത്തിയ ഇടപെടല്‍ വിലമതിക്കാനാകാത്തതാണെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























