നിരപരാധിയാണെന്ന് എത്രയാവര്‍ത്തിച്ചാലും ശ്രീശാന്ത് കുറ്റവാളി തന്നെന്ന് ബി.സി.സി.ഐ അഴിമതി വിരുദ്ധ വിഭാഗം അദ്ധ്യക്ഷന്‍ നീരജ് കുമാര്‍

വാതുവയ്പ് കേസില്‍ താന്‍ നിരപരാധിയാണെന്ന് എത്രയാവര്‍ത്തിച്ചാലും തങ്ങളുടെ കണ്ണില്‍ മലയാളി താരം എസ്.ശ്രീശാന്ത് കുറ്റവാളിതന്നെയാണെന്ന് ബി.സി.സി.ഐ അഴിമതി വിരുദ്ധ വിഭാഗം അദ്ധ്യക്ഷന്‍ നീരജ് കുമാര്‍. ശ്രീശാന്തിനെതിരെ ബി.സി.സി.ഐ വിവേചനാപരമായി പെരുമാറിയിട്ടില്ല. ബി.സി.സി.ഐ വിലക്കിയ ആരും ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്യുമ്ബോള്‍ ഡല്‍ഹി പൊലീസ് കമ്മീഷണറായിരുന്നു നീരജ് കുമാര്‍.
ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. . ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലില്‍ താരത്തിനെതിരെയുള്ള വിലക്ക് ശരിവച്ചിരുന്നു.
ഇതിന് ശേഷം ദുബായില്‍ നടന്ന ഒരു ചടങ്ങിനിടെ ബി.സി.സി.ഐ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി ആരോപിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. എന്നാല്‍ അത് വിലക്കിയാല്‍ മറ്റ് രാജ്യങ്ങളുടെ ടീമിന് വേണ്ടി കളിക്കുന്നതിനെ പറ്റി താന്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























