മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണം ; കേന്ദ്ര സർക്കാർ ഉത്തരവിന് സ്‌റ്റേയില്ല

മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. നടപടിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടു പോകാം. പക്ഷേ നടപടി സംബന്ധിച്ച് കേന്ദ്രസർക്കാർ കൂടുതൽ വ്യക്തത വരുത്തണം. ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും കോടതി വ്യക്തമാക്കി. ആധാർ പദ്ധതി ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കവേയാണു കോടതിയുടെ പരാമർശം. ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എന്നാൽ ആധാര്‍ മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതുമായി നിലനില്‍ക്കുന്ന അവ്യക്തതകള്‍ നീക്കം ചെയ്യണമെന്നും ഉപയോക്താക്കളെ കൃത്യമായി എല്ലാ വിവരങ്ങളും അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഇതിനായി എസ് എം എസ്, ഇ മെയില്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. അതിനിടെ, ആധാറും മൊബൈൽ ഫോണ്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകി. 2018 ഫെബ്രുവരി ആറുവരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്.പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ അക്കൗണ്ടുള്ളവര്‍ മാര്‍ച്ച് 31നകം ആധാർ ബന്ധിപ്പിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു
https://www.facebook.com/Malayalivartha



























