പൈസ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടികളെ വസ്ത്രമില്ലാതെ നിർത്തിയുള്ള അധ്യാപികയുടെ ശിക്ഷാനടപടി; പരാതിയുമായി രക്ഷിതാക്കള്‍

70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അധ്യാപിക പത്താംക്ലാസിലെ 2 പെൺകുട്ടികളെ നഗ്നരാക്കി നിർത്തി ശിക്ഷിച്ചു. ഭോപ്പാലിലെ ദമോയിലെ റാണി ദുര്‍ഗ്ഗാവതി സ്കൂളിലാണ് സംഭവം. ജ്യോതി ഗുപ്ത എന്ന അധ്യാപികയാണ് ക്ലാസ് മുറിയില്‍ വച്ച് പെണ്കുയട്ടികളെ നഗ്നരാക്കി നിർത്തിയത്.
2 പെൺകുട്ടികളുംചേർന്ന് സഹപാഠിയുടെ 70 രൂപ മോഷ്ടിച്ചെന്നാണ് അധ്യാപിക പറയുന്നത്. പൈസ എടുത്തിട്ടില്ലെന്ന് പെൺകുട്ടികൾ ആവർത്തിച്ച് പറഞ്ഞെങ്കിലും ഇരുവരുടെയും ബാഗുകൾ പരിശോധിച്ചു. എന്നാൽ ഇവരിൽനിന്നും പൈസ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടും വിവസ്ത്രരാക്കുകയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. പെൺകുട്ടികൾ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ സ്കൂള്‍ അധികൃതരെ സംഭവം അറിയിച്ചു. രക്ഷിതാക്കള്‍ ഡിഇഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
സ്കൂളില്‍ ജൂഡോ ക്ലാസ് നടക്കുന്നതിനിടെ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണ് ക്ലാസില്‍ ഉണ്ടായിരുന്നതെന്നും പരിശീലന ക്ലാസിലായിരുന്നു താന്‍ എന്നുമാണ് അധ്യാപികയുടെ വാദം. സംഭവത്തില്‍ അധ്യാപിക ജ്യോതിയ്ക്കെതിരെ ഡിഇഒ പിപി സിംഗ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ അധ്യാപികയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഡിഇഒ ആര്‍ക്കും ആരെയും നഗ്നരാക്കാന്‍ അവകാശമില്ലെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























