ഡല്‍ഹിയില്‍ മലിനീകരണ വായു ഉയര്‍ന്ന നിലയില്‍; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ദേശീയ തലസ്ഥാന നഗരിയിലെ വായു മലിനീകരണ തോത് കൂടിയ നിലയില്‍. ദീപാവലിക്ക് ശേഷം രണ്ടാമത്തെ തവണയാണ് തലസ്ഥാന നഗരി ഏറ്റവും വലിയ വായു മലിനീകരണം നേരിടുന്നത്. വായു ഗുണമേന്മാ സൂചിക ചൊവ്വാഴ്ച രാവിലെ 411ലാണ് എത്തിയത്. സൂചികയില്‍ 50 വരെ നല്ല വായുവായാണ് കണക്കാക്കുന്നത്.
കനത്ത മഞ്ഞും പൊടിയും കൂടിച്ചേര്‍ന്ന് പുക മൂടിയ അന്തരീക്ഷത്തില്‍ കാഴ്ചപരിധി രാവിലെ എട്ട് മണിയായിട്ടും 200 മീറ്ററില്‍ താഴെയായിരുന്നു. നഗരത്തിലെ മലിനീകരണ നില അനുവദനീയമായ പരിധിയേക്കാള്‍ 12ഫ19 മടങ്ങാണ് വര്‍ധിച്ചിട്ടുള്ളത്. മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ലാന്‍ഡിങ് ചെയ്യാനാവാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങി. 12 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹി സര്‍ക്കാറിന് കത്തയച്ചു.സ്‌കൂളുകളില്‍ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വരാനിരിക്കുന്ന ഡല്‍ഹി മാരത്തണ്‍ റദ്ദാക്കാനും മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചു. രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും മാരത്തണ്‍ ഒഴിവാക്കണമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അയച്ച കത്തില്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. നവംബര്‍ 19ന് രാവിലെയാണ് മാരത്തണ്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്.
പശ്ചിമ ഡല്‍ഹിയിലെ ഷാദിപുരിലാണ് ഏറ്റവും മലിനീകൃത വായു രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് , ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് 18 മലിനീകരണ നിരീക്ഷണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























