റയാന്‍ സ്‌കൂള്‍ കൊലപാതകത്തില്‍ പതിനൊന്നാം ക്ലാസുകാരന്‍ പിടിയില്‍

ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ പതിനൊന്നാം ക്ലാസുകാരന്‍ പിടിയില്‍. സിബിഐയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
സെപ്റ്റംബര്‍ എട്ടിനാണ് ഹരിയാനയിലെ ബോണ്ടസി ഗ്രാമത്തിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രദ്യുമന്‍ ഠാക്കൂറിനെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസിന് കണ്ടെടുത്തു. രാവിലെ എട്ട് മണിക്ക് മകനെ സ്‌കൂളില്‍ കൊണ്ടുവിട്ട അച്ഛനോട് വെറും പത്ത് മിനിറ്റിന് ശേഷം സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഫോണ്‍ വരികയായിരുന്നെന്നും കുട്ടിയുടെ പിതാവ് വരുണ്‍ താക്കൂര്‍ പറഞ്ഞു. ഓറിയന്റ് ക്രാഫ്റ്റിലെ ക്വാളിറ്റി മാനേജരാണ് വരുണ്‍.
ചോരയൊലിപ്പിച്ച് കിടന്ന കുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ കുട്ടിയുടെ മരണം ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സംഭവിച്ചെന്നുമാണ് സ്‌കൂള്‍ ആധികൃതര്‍ തന്നോട് പറഞ്ഞതെന്നും വരുണ്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സഹപാഠികളെയും അദ്ധ്യാപകരെയും പോലീസ് ചോദ്യം ചെയ്തു. കുട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂളിനെതിരെ കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിക്ഷേധിക്കുകയും കുട്ടിയുടെ മരണത്തിന് കാരണം സ്‌കൂള്‍ അധികൃതരുടെ ജാഗ്രതകുറവാണെന്ന് ആരോപിക്കുകയും ചെയ്തു.

ആദ്യം ഹരിയാന പോലീസാണ് കേസ് അന്വേഷിച്ചത്. സ്‌കൂള്‍ ബസ് ഡ്രൈവറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രദ്യുമനന്റെ അച്ഛന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

https://www.facebook.com/Malayalivartha


























