നോട്ട് നിരോധനത്തിനെതിരെ വീണ്ടും വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ;ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി കരിദിനം ആചരിക്കാൻ മമതയുടെ ആഹ്വാനം

നോട്ട് നിരോധനത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് നിരോധനമെന്ന ദുരന്തത്തിനെതിരെ നമുക്ക് ശബ്ദമുയര്‍ത്താം. അത് ഡീമോ ഡിസാസ്റ്റര്‍ ആണെന്നും ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി കരിദിനം ആചരിക്കുകയാണെന്നും മമത ട്വിറ്റില്‍ കുറിച്ചു.
നോട്ട് നിരോധനം ഏറ്റവും വലിയ അഴിമതിയായിരുന്നുവെന്ന് ആവര്‍ത്തിക്കുകയാണ്. അതില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അഴിമതിയാണെന്ന് തെളിയിക്കപ്പെടുമെന്നും മമത ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല നോട്ട് നിരോധനം. അത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കും തല്‍പര കക്ഷികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടിയാണെന്നും മമത തുറന്നടിച്ചു.നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് മമത ബാനര്‍ജി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























