Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഭർത്താവിന്റെ ക്രൂര വിനോദത്തിൽ ഞെട്ടിത്തരിച്ച് അന്വേഷണ സംഘം

09 NOVEMBER 2017 07:51 AM IST
മലയാളി വാര്‍ത്ത

ഭാര്യ തന്നെക്കാള്‍ സൗന്ദര്യവതിയാണെന്ന അപകര്‍ഷതാബോധം അയാളെ സദാ അലട്ടിയിരുന്നു. പ്രതികാരദാഹിയായിരുന്നു അയാള്‍. ഭാര്യയെ സദാ സംശയം. ഭാര്യ പുറത്തിറങ്ങുന്നതും ആളുകളുമായി സംസാരിക്കുന്നതും അയാള്‍ക്ക്‌ സഹിക്കുമായിരുന്നില്ല.

എന്നാല്‍ ഭാര്യയാകട്ടെ വളരെ സോഷ്യല്‍ സ്വഭാവക്കാരിയും. മദ്ധ്യപ്രദേശിലെ മുറേനക്കടുത്തുള്ള ‘ജാത്താവര്‍’ ഗ്രാമവാസിയായ ധീരേന്ദ്ര തോമറും ഭാര്യ സാവിത്രി തോമറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ട് 5 മാസം പിന്നിട്ടിരുന്നു. അതിനുള്ള പ്രധാന കാരണം ബ്യൂട്ടീഷ്യന്‍ കോഴ്സ് പാസ്സായ സാവിത്രിക്ക് മുറേന പട്ടണത്തില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങണമെന്നായിരുന്നു ആഗ്രഹം.

എന്നാല്‍ ഭര്‍ത്താവ് ധീരേന്ദ്ര തോമര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. കുടുംബത്തിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടാനും ഭാവിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പട്ടണത്തില്‍ നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനും ഇതാവശ്യമാണെന്ന് സാവിത്രി ഭര്‍ത്താവിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. ഭര്‍ത്താവിനെയും ഒപ്പം കൂട്ടി അവര്‍ മുറേന പട്ടണത്തിലെ പാട്ടി ഗലി എന്ന സ്ഥലത്ത് ബ്യൂട്ടി പാര്‍ലറും വീടും വാടകയ്ക്കെടുത്തു. ‘വൈഷ്ണവി ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റർ’ എന്നായിരുന്നു കടയുടെ പേര്. എന്നാല്‍ ആ സൗഹൃദ അന്തരീക്ഷം അധികനാള്‍ നീണ്ടുനിന്നില്ല.

ബന്ധത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി, മിക്കദിവസവും ഇരുവരും വഴക്കായി. ഭര്‍ത്താവ് ധീരേന്ദ്ര തോമറിനു മെല്ലെ മെല്ല സാവിത്രിയില്‍ സംശയം ബലപ്പെടാന്‍ തുടങ്ങി. അയാള്‍ ബ്യൂട്ടി പാര്‍ലര്‍ പൂട്ടി ഗ്രാമത്തിലേക്ക് മടങ്ങാന്‍ സാവിത്രിയെ പലതവണ നിര്‍ബന്ധിച്ചെങ്കിലും അവരതിന് കൂട്ടാക്കിയില്ല. പലദിവസങ്ങളായുള്ള അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ സാവിത്രിയുമായി പിണങ്ങി അയാള്‍ ഗ്രാമത്തിലേക്ക് മടങ്ങി. സാവിത്രി ഒപ്പം മടങ്ങാന്‍ കൂട്ടാക്കിയില്ല. അവര്‍ ആ വീട്ടില്‍ ഒറ്റയ്ക്ക് താമസമായി. ബ്യൂട്ടി പാര്‍ലര്‍ ജോലികള്‍ വര്‍ദ്ധിച്ചു. ഒപ്പം വരുമാനവും.

നാലഞ്ചുമാസം ഇങ്ങനെ കടന്നുപോയി. ഇതിനിടെ സാവിത്രിയെ തിരിച്ചുകൊണ്ടുപോകാന്‍ അയാള്‍ ഭീഷണിയുള്‍പ്പെടെ പല വഴികളും നോക്കിയെങ്കിലും സാവിത്രി വഴങ്ങാന്‍ കൂട്ടാക്കിയില്ല. തന്നോടൊപ്പം മുറേനയില്‍ താമസിക്കാനുള്ള സാവുത്രിയുടെ അഭ്യര്‍ഥന അയാളും അപ്പാടെ തള്ളിക്കളഞ്ഞു. ഒടുവില്‍ അനുസരിക്കില്ലെന്നു ബോദ്ധ്യം വന്നപ്പോള്‍ സാവിത്രിയെ ഇല്ലാതാ ക്കാന്‍ അയാള്‍ പദ്ധതി തയ്യാറാക്കി.

ഒരു കൊലക്കേസില്‍ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ ‘മസ്താനാ’ എന്ന ബ്രിജേഷ് ജാട്ടവിനെ ചട്ടം കെട്ടി. ക്വൊട്ടേഷന്‍ തുക അന്‍പതിനായിരം ഉറപ്പിച്ചു 10000 രൂപ അഡ്വാന്‍സ് നല്‍കി. ബാക്കി തുക നല്‍കണമെങ്കില്‍ ഭാര്യയുടെ മരണനിലവിളി മൊബൈല്‍ ഫോണിലൂടെ കേള്‍പ്പിക്കണമെന്ന അയാളുടെ നിബന്ധനയും അംഗീകരിക്കപ്പെട്ടു.

ഘാതകന്‍ മസ്താന കൊലനടത്താനായി കമലേഷ് കുശ്വാഹ, മുകേഷ് രജക്ക്, രാംനിവാസ് ജാട്ടവ്, അയാളുടെ ഭാര്യ പുഷ്പ എന്നിവരെ ഒപ്പം കൂട്ടി. പുഷ്പ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 നു സാവിത്രിയുടെ ബ്യൂട്ടി പാര്‍ലറില്‍ എത്തി പിറ്റേ ദിവസത്തെ ഒരു പ്രോഗ്രാമിന് സ്ത്രീകള്‍ക്ക് മേക്കപ്പിടാന്‍ വേണ്ടി അവരെ ബുക്ക് ചെയ്യുകയുമായിരുന്നു. ഒക്ടോബര്‍ 31 നു രാവിലെ പുഷ്പ ഒരു ബോലെരോ വാഹനത്തില്‍ ഭര്‍ത്താവ് രാംനിവാസ് ജാട്ടവുമൊത്തു പാട്ടി ഗലിയിലെത്തി സാവിത്രി യെയും കൂട്ടി ഗോപിനാഥ് പാലത്തിനടുത്തെത്തിയപ്പോള്‍ മസ്താനയും മുകേഷും,കമലേഷും വാഹനത്തില്‍ കയറുകയായിരുന്നു.

വാഹനമോടിച്ചിരുന്നത് രാംനിവാസ് ആയിരുന്നു. മുറേന ബാരിയറിലെത്തിയപ്പോള്‍ അവിടെനിന്നു എല്ലാവർക്കും പെപ്സി വാങ്ങി, സാവിത്രിക്കുള്ള പെപ്സിയില്‍ മാത്രം ഉറക്കഗുളിക പൊടിച്ചിട്ടു നല്‍കി. വണ്ടി ഗ്വാളിയാര്‍ - ശിവപുരി റോഡിലായപ്പോഴേക്കും മുന്‍സീറ്റിലിരുന്ന സാവിത്രി മെല്ലെ മയക്കത്തിലേക്ക് വഴുതിവീണു. വണ്ടി, വഴിയില്‍ പുഷ്പയുടെ ഗ്രാമമായ ബിചോലിയില്‍ നിര്‍ത്തി അവരെ അവിടെ ഇറക്കിവിട്ടു.

പിന്നീട് മുന്നോട്ടു പോയി ആളൊഴിഞ്ഞ ഷേര്‍പ്പൂര്‍ പാലത്തിനടുത്ത് നിര്‍ത്തി മസ്താന കയ്യിലിരുന്ന ബൈക്കിന്‍റെ ക്ലച്ചുവയര്‍ കൊണ്ട് സാവിത്രിയുടെ കഴുത്തുമുറുക്കി. ഞെട്ടിയുണര്‍ന്ന സാവിത്രി അലറിക്കരയാന്‍ തുടങ്ങിയപ്പോള്‍ കൊല്ലാന്‍ ക്വൊട്ടേഷന്‍ തന്നത് ഭര്‍ത്തവാണെന്നും അദ്ദേഹത്തോട് ജീവനുവേണ്ടി യാചിക്കാനും മസ്താന ആവശ്യപ്പെട്ടു മൊബൈല്‍ ധീരെന്ദ്രയുമായി കണക്റ്റ് ചെയ്തു സാവിത്രിയുടെ ചെവിയില്‍ വച്ചുകൊടുത്തു.

സാവിത്രിയുടെ തലമുടിയും ,കൈകളും മറ്റുള്ളവര്‍ പുറകോട്ടു മുറുകെ വലിച്ചു പിടിച്ചിരുന്നു. കഴുത്തില്‍ വയര്‍ മുറുക്കി മസ്താനയും. കൊല്ലരുതെന്ന സാവിത്രിയുടെ അപേക്ഷക്ക് പച്ചത്തെറിയായിരുന്നു ധീരേന്ദ്രയുടെ മറുപടി. അയാള്‍ അവരെ വേശ്യ എന്നുവിളിച്ചാക്ഷേപിച്ചു. “നിനക്കിനി ജീവിക്കാന്‍ അര്‍ഹതയില്ല. എനിക്ക് നിന്നെ ആവശ്യമില്ല.” മരണ വെപ്രാളത്തില്‍ പിടഞ്ഞ സാവിത്രിയുടെ കരച്ചിലും മരണത്തിനു മുന്‍പുള്ള അവരുടെ ആര്‍ത്തനാദവും അയാളുടെ മനസ്സലിയിച്ചില്ല.. അയാള്‍ ഫോണില്‍ക്കൂടെ അസഭ്യവര്‍ഷം തുടരവേ തന്നെ സാവിത്രിയുടെ അവസാനശ്വാസവും നിലച്ചു.

അവര്‍ മരിച്ചെന്നു ബോദ്ധ്യമായപ്പോള്‍ മൃതദേഹം പാലത്തിനു തൊട്ടടുത്തു തന്നെ വലിച്ചെറിഞ്ഞ ശേഷം ഘാതകര്‍ ധീരേന്ദ്രയുടെ അടുത്തെത്തി ബാക്കിതുകയും സമ്മാനമായി മദ്യക്കുപ്പികളും വാങ്ങിയാണ് മടങ്ങിയത്. നവംബര്‍ 1 ന് സാവിത്രിയുടെ മൃതദേഹം കണ്ടെടുത്ത പോലീസ് അവരെ തിരിച്ചറിയാനായി ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിലും ,പത്രങ്ങളിലും വൈറലാക്കി. അങ്ങനെയാണ് അവരെ തിരിച്ചറിയുന്നത്‌.

സാവിത്രി താമസിച്ചിരുന്ന പാട്ടി ഗലിയിലെ CCTV ദൃശ്യങ്ങളില്‍ നിന്ന് അവര്‍ ഒരു സ്ത്രീക്കൊപ്പം 31 നു രാവിലെ നടന്നു നീങ്ങുന്ന ദൃശ്യവും, അവര്‍ ഒരു സ്ത്രീക്കൊപ്പം ബോലെരോയില്‍ കയറിപ്പോകുന്നത്‌ കണ്ടു എന്ന സാക്ഷിമൊഴികളുമാണ് അന്വേഷണം പുഷ്പ എന്ന സ്ത്രീയിലേക്ക് നയിച്ചത്. പുഷ്പ്പ എല്ലാം തുറന്നു പറയുകയും കുറ്റവാളികള്‍ എല്ലാവരും ഭര്‍ത്താവ് ധീരേന്ദ്ര തോമര്‍ ഉള്‍പ്പെടെ അറസ്റ്റിലാകുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends