Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

'നിര്‍ഭയ്'; ഇന്ത്യയുടെ സ്വന്തം അണ്വായുധ മിസൈലിന്റെ പരീക്ഷണം വിജയകരം, ചിലവ് 10 കോടി!

08 NOVEMBER 2017 04:23 PM IST
മലയാളി വാര്‍ത്ത

തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച അണ്വായുധ വാഹക ശേഷിയുള്ള ദീര്‍ഘദൂര സബ്‌സോണിക് മിസൈല്‍ 'നിര്‍ഭയ്'ന്റെ അഞ്ചാം പരീക്ഷണം വിജയം. ഇന്ത്യയ്ക്ക് എംടിസിആറില്‍ അംഗത്വം ലഭിച്ചതോടെ പരീക്ഷണം നടത്താന്‍ കൂടുതല്‍ അവസരം ലഭിച്ചതോടെയാണിത്. നേരത്തെ നടന്ന പരീക്ഷണങ്ങളില്‍ മൂന്നു തവണ പരാജയപ്പെടുകയും ഒരു തവണ ഭാഗികമായി വിജയിക്കുകയും ചെയ്ത മിസൈലാണ് നിര്‍ഭയ്. ആണവായുധങ്ങള്‍ വഹിക്കാന്‍കഴിയുന്ന മിസൈലാണ് നിര്‍ഭയ്.

2016 ഡിസംബറില്‍ ഒഡീഷ തീരത്ത് നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു. 2015 ഒക്ടോബറില്‍ നടന്ന പരീക്ഷണവും പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ പതിനൊന്നാം മിനിറ്റില്‍ മിസൈലിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. 1000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന മിസൈല്‍ 128 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കടലില്‍ തകര്‍ന്നുവീണു. 2013 മാര്‍ച്ചില്‍ നടന്ന ആദ്യ പരീക്ഷണം പരാജയമായിരുന്നു. തുടര്‍ന്ന് 2014 ഒക്ടോബറില്‍ നടന്ന രണ്ടാം പരീക്ഷണം ഭാഗികമായി വിജയിച്ചിരുന്നു.

എന്താണ് നിര്‍ഭയ്? ദൂരപരിധി ആയിരം കിലോമീറ്റര്‍. പറക്കുന്ന ഉയരം കഷ്ടിച്ച് മരങ്ങള്‍ക്ക് മുകളിലൂടെ. വേഗം ശബ്ദത്തേക്കാള്‍ കുറവ്, ഒരു സാധാരണയാത്രാവിമാനത്തേക്കാള്‍ അല്‍പ്പം കൂടി. പോര്‍വിമാനത്തിന്റെ വേഗം പോലുമില്ല. നിര്‍ഭയ് ക്രൂസ് മിസൈലിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ ആര്‍ക്കും മതിപ്പ് തോന്നില്ല. പ്രത്യേകിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ തന്നെ വികസിപ്പിച്ചു സൈന്യങ്ങള്‍ക്കു നല്‍കിയ മറ്റ് ചില മിസൈലുകളുമായി തട്ടിച്ചു നോക്കുമ്പോള്‍. മൂവായിരം കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള അഗ്‌നി3, 4 എന്നീ പതിപ്പുകള്‍, പരീക്ഷണത്തിലിരിക്കുന്ന 5000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള അഗ്‌നി5, ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുന്ന ലോകത്തെ ഏക ക്രൂസ് മിസൈലായ ബ്രഹ്‌മോസ് എന്നിവ കൈവശമുള്ള ഇന്ത്യ എന്തിന് ഇങ്ങനെയൊരു മിസൈല്‍ വികസിപ്പിക്കുന്നു എന്ന ചോദ്യവും ഉയരാം.

എന്നാല്‍ നിര്‍ഭയ് ചില്ലറക്കാരനല്ല. ഈ മിസൈലിന്റെ വികസനത്തോടെ ഇന്ത്യ മിസൈല്‍ സുരക്ഷാരംഗത്തു പുതിയൊരു കുതിപ്പിനു തയാറെടുക്കുകയാണ്. ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിര്‍ഭയ്. അഗ്‌നിയുടെ വിവിധ പതിപ്പുകള്‍, പൃഥ്വി, ധനുഷ് തുടങ്ങിയവയെല്ലാം നൂറു ശതമാനം ഇന്ത്യയില്‍ വികസിപ്പിച്ചവയാണ്. പക്ഷേ, അവയെല്ലാം ബാലിസ്റ്റിക് മിസൈലുകളാണ്. ഞാണില്‍ നിന്നു പോയ അസ്ത്രം പോലയാണവ തൊടുത്തുവിട്ടാല്‍ അവയുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ല. അതിനാല്‍ അഗ്‌നിപോലുള്ള ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യമിടുന്നത് പ്രധാനമായും സ്ഥാനചലനം സംഭവിക്കാത്ത ലക്ഷ്യങ്ങളെയാണ്. വന്‍ സൈനികവ്യൂഹങ്ങള്‍, നഗരങ്ങള്‍, വ്യവസായ മേഖലകള്‍... അങ്ങനെ എന്തുമാകാം. യുദ്ധത്തിന്റെ അവസാനഘട്ടത്തിലേ ഇങ്ങനെയുള്ളവ ലക്ഷ്യമിടുകയുള്ളൂ.

അല്‍പംകൂടി ദൂരപരിധി കുറഞ്ഞ പൃഥ്വിയുടെ ക്ലാസിലുള്ള ബാലിസ്റ്റിക് മിസൈലുകള്‍ യഥാര്‍ഥ സൈനിക മിസൈലുകളാണ്. യുദ്ധഭൂമിയില്‍ ശത്രുവിന്റെ ടാങ്ക് വ്യൂഹങ്ങള്‍, പാലങ്ങള്‍, റയില്‍വേ ഹബ് തുടങ്ങിയവ തകര്‍ക്കാനാണ് ഇവ ഉപയോഗിക്കുക. പൃഥ്വിയും ബാലിസ്റ്റിക് മിസൈല്‍ ആയതിനാല്‍ തൊടുത്തുവിട്ടാല്‍ പിന്നെ നിയന്ത്രണം സാധ്യമല്ല.

ഇവയില്‍ നിന്നു വ്യത്യസ്തമാണു ക്രൂസ് മിസൈല്‍. വിമാനം പോലെയാണ് അവ പറക്കുന്നത്. അവയുടെ കംപ്യൂട്ടര്‍ തലച്ചോറുപയോഗിച്ച് ഭൂമിയുടെ കിടപ്പ് പരിശോധിച്ച് അതുമായി തട്ടിച്ചുനോക്കിക്കൊണ്ടോ, അല്ലെങ്കില്‍ നേരത്തെ പ്രോഗ്രാം ചെയ്ത മാര്‍ഗത്തിലൂടെയോ, ഭൂപടം അടിസ്ഥാനമാക്കിയോ ഇവയ്ക്കു പറക്കാം. വഴിയില്‍ ഒരു മലയുണ്ടെങ്കില്‍ അടുത്തെത്തുമ്പോള്‍ പെട്ടെന്ന് ഉയര്‍ന്ന് അതിന് മേലെ കൂടി പറന്ന് ലക്ഷ്യത്തിലെത്തും. ഈ കൂട്ടത്തില്‍ പെട്ടതാണ് ഇന്ത്യയുടെ പക്കലുള്ള ബ്രഹ്‌മോസ് മിസൈല്‍. ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കാന്‍ കഴിവുള്ള ലോകത്തിലെ ഏക ക്രൂസ് മിസൈലാണിത്. എന്നാല്‍ ഇതിന്റെ ദൂരപരിധി പരിമിതമാണ് കഷ്ടിച്ച് 300 കിലോമീറ്റര്‍. ദൂരപരിധി കുറവായതിനാല്‍, അണ്വായുധം ഘടിപ്പിക്കാനാവില്ല. തൊട്ടടുത്തുള്ള ശത്രുവിന് നേര്‍ക്ക് അണ്വായുധം പ്രയോഗിച്ചാല്‍ അതില്‍ നിന്നുള്ള റേഡിയേഷനും ആഘാതവും തിരിച്ചടിക്കുമല്ലോ. രണ്ടാമതായി, ഇതില്‍ ആണവപോര്‍മുന ഘടിപ്പിക്കാമെന്നു വച്ചാല്‍ തന്നെ 'നിയമതടസ'മുണ്ട്. റഷ്യയുമായി സഹകരിച്ച് വികസിപ്പിച്ചതാണു ബ്രഹ്‌മോസ്. മിസൈല്‍ സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച ആഗോള നിയമങ്ങളനുസരിച്ച് സംയുക്തമായി വികസിപ്പിച്ച മിസൈലുകള്‍ക്ക് 300 കിലോമീറ്ററിനപ്പുറം പറക്കല്‍ ശേഷി ഉണ്ടാവാന്‍ പാടില്ലെന്നും ആണവ പോര്‍മുന ഘടിപ്പിക്കരുതെന്നും നിബന്ധനയുണ്ട്.

ഇവിടെയാണ് നിര്‍ഭയ് മിസൈലിന്റെ ആവശ്യം. നാം സ്വന്തമായി വികസിപ്പിച്ചതായതിനാല്‍ ദൂരപരിധി വര്‍ധിപ്പിക്കാനും ഏത് പോര്‍മുന ഘടിപ്പിക്കാനുമുള്ള സ്വാതന്ത്യ്രം നമുക്കുണ്ട്. ഇപ്പോള്‍ ആയിരം കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതിനാല്‍ ഇതില്‍ ആണവ പോര്‍മുന ഘടിപ്പിക്കാനാവും. തൊടുത്തുവിട്ട ശേഷവും അതിന്റെ ഗതി നിയന്ത്രിക്കാനുമാവും.

നിര്‍ഭയ് മിസൈല്‍: പ്രത്യേകതകള്‍

റോക്കറ്റ് പോലെ ലംബമായി ഉയര്‍ന്ന ശേഷം വിമാനം പോലെ തിരശ്ചീനമായി പറക്കാന്‍ കഴിയും. താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാം. കരയില്‍ നിന്നും യുദ്ധവിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനി തുടങ്ങിയവയില്‍ നിന്നും വിക്ഷേപിക്കാം. ദൂരപരിധി: 700-1000 കി. മീറ്റര്‍, വികസിപ്പിച്ചത്: ഡിആര്‍ഡിഒ, ചെലവ്: ഏകദേശം 10 കോടി രൂപ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends