നോട്ട് അസാധുവാക്കൽ: 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാർഷികദിനത്തിൽ, ഇന്ത്യയിൽ 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്ന കണക്കുകൾ പുറത്ത്. കേന്ദ്ര ഏജൻസിയായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇകണോമി(സിഎംഐഇ)യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസങ്ങളിൽ 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അസംഘടിത മേഖലയിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
സിഎംഐഇ കണക്കനുസരിച്ച് 405 ദശലക്ഷം പേർക്കാണ് 2017 ജനുവരി-ഏപ്രിൽ മാസത്തിൽ തൊഴിൽ ലഭിച്ചത്. മുൻ വർഷ കാലയളവിൽ ഇത് 406.5 ദശലക്ഷമായിരുന്നു. കേന്ദ്ര സർക്കാരിന്റെ സ്വപ്നപദ്ധതിയായ പ്രധാൻമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം നൈപുണ്യ വികസന പരിശീലനം നേടിയ 30.6 ലക്ഷം പേരിൽ വെറും 2.9 ലക്ഷം പേർക്കുമാത്രമാണ് തൊഴിൽ ലഭിച്ചിട്ടുള്ളതെന്നും സർക്കാർ കണക്കുകൾ പറയുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് കോർപറേറ്റ് കന്പനികൾ ഉൾപ്പെടെ ജോലിക്കാരെ നിയമിക്കുന്നത് കുറച്ചിരിക്കുകയാണ്. വായ്പാനയങ്ങളിലെ പാളിച്ചയും ഉയർന്ന നികുതി നിരക്കുകളുമാണ് ഇതിനു കാരണമായി കന്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha


























