ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വീര്‍ഭദ്രസിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രേമ്കുമാര്‍ ദുമലിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയുമാണ് പ്രധാന എതിരാളികള്‍. 68 അംഗ നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് സംസ്ഥാനത്ത് വിവിപ്പാറ്റ് വോട്ടിംഗ് മെഷിനുകള്‍ ഉപയോഗിക്കുന്നത്. വോട്ടിന്റെ രഹസ്യസ്വഭാവം കൃത്യമായി പാലിച്ചുകൊണ്ടാണ് വിവിപ്പാറ്റ് നടപ്പിലാക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇന്ന് രാവിലെ ആരംഭിച്ച തിരഞ്ഞെടുപ്പ് വൈകുന്നേരം അഞ്ച് മണി വരെ നീളും. മുഖ്യമന്ത്രി വീര്‍ഭദ്രസിംഗും മുന്‍ മുഖ്യമന്ത്രി പ്രേമ്കുമാര്‍ ദുമലും അടക്കം 338 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 62 സിറ്റിംഗ് എം.എല്‍.എ മാരും ഉള്‍പ്പെടും. നിലവില്‍ കോണ്‍ഗ്രസ് അധികാരം കയ്യാളുന്ന ഹിമാചലില്‍ പാര്‍ട്ടിക്ക് 36 സീറ്റുകളുണ്ട്. ബി.ജെ.പിക്ക് 26 സീറ്റുകളും. 50,25,941 വോട്ടര്‍മാരാണ് ഇന്ന് ജനാധിപത്യ അധികാരം വിനിയോഗിക്കുക. 37,000 പോളിംഗ് സ്‌റ്റേഷനുകള്‍ തിരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടത്തിപ്പിനായി വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 65 കമ്പനി അര്‍ദ്ധസൈനികരും, 17,700 പൊലീസുകാരെയുമാണ് നിയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























