അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ടെലിവിഷന്‍ ചാനലായ ജയ ടിവി അടക്കമുള്ള സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

നികുതി വെട്ടിപ്പ് കേസില്‍ എഡിഎംകെയുടെ ഔദ്യോഗിക ചാനലായ ജയ ടിവി ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ 187 ഇടങ്ങളില്‍ റെയ്ഡ് നടന്നതായാണു സൂചന. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന എഡിഎംകെ നേതാവ് ശശികലയുമായി ബന്ധമുള്ള വിവിധ ഓഫീസുകളിലാണ് റെയ്ഡ്.
പുലര്‍ച്ചെ ആറോടെയായിരുന്നു ജയ ടിവി ഓഫീസിലെ റെയ്ഡ്. കടലാസ് കന്പനികള്‍, വ്യാജ നിക്ഷേപങ്ങള്‍, കള്ളപ്പണമൊഴുക്ക് എന്നിങ്ങനെ നിരവധി ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച ജയ ടിവി ഇപ്പോള്‍ ശശികലയുടെ നിയന്ത്രണത്തിലാണ്. ശശികലയുടെ കുടുംബം നിയന്ത്രിക്കുന്ന മാവിസ് സിറ്റ്‌കോം ലിമിറ്റഡ് എന്ന കന്പനിയുടെ കീഴിലാണ് ജയ ടിവി.
ശശികലയുടെ മരുമകന്‍ വിവേക് നാരായണാണ് കന്പനിയുടെ ദൈന്യംദിന കാര്യങ്ങള്‍ നോക്കി നടത്തുന്നത്. വിവേക് നാരായണന്റെ വസതിയിലും പരിശോധന നടത്തി. വര്‍ഷങ്ങളായി എഡിഎംകെയുടെ മുഖമായിരുന്ന ജയ ടിവി അടുത്തിടെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha


























