പ്രതീക്ഷയോടെ കോൺഗ്രസും ബിജെപിയും ; ഹിമാചലിൽ റിക്കാർഡ് പോളിംഗ്

ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ റിക്കാർഡ് പോളിംഗ്. ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമായ തെരഞ്ഞെടുപ്പിൽ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.51 ശതമാനം പോളിംഗിന്റെ റിക്കാർഡാണ് ഇത്തവണ തിരുത്തിയത്. സോളാൻ ജില്ലയിലെ ഡൂൺ, ബാഡി മണ്ഡലങ്ങളിൽ 84 ശതമാനം പേരും വോട്ടുചെയ്തു. ജുബാൽ കോത്ഖായി മണ്ഡലത്തിൽ 81 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
68 മണ്ഡലങ്ങളിലേക്ക് 337 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസും മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ നേതൃത്വത്തിൽ ബിജെപിയും നേർക്കു നേർ പോരാട്ടമാണു നടത്തുന്നത്. ഡിസംബർ 18നു ഫലം പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha


























