ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വച്ചുവെന്നാരോപിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴ

ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വച്ചുവെന്നാരോപിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് അധികൃതര്‍ 6000 മുതല്‍ 10000 രൂപ വരെ പിഴ ചുമത്തി. കോളേജിലെ അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. കോളേജിന്റെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ സമീപത്ത് വച്ച് ബിരിയാണി ഉണ്ടാക്കിയതും മറ്റ് കുട്ടികളുമായി ചേര്‍ന്ന് ഇത് കഴിച്ചതും ഗുരുതര കുറ്റകൃത്യമാണെന്നും ഉത്തരവില്‍ പറയുന്നു.
ചേപാല്‍ ശര്‍മ, അമിര്‍ മാലിക്, മനീഷ് കുമാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതവും, മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി സതരൂപ ചക്രബോര്‍ത്തിക്ക് 10000 രൂപയുമാണ് പിഴ വിധിച്ചത്. സതരൂപയുടെ പേരില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 10 ദിവസത്തിനകം പിഴയൊടുക്കണമെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ തങ്ങളുണ്ടാക്കിയത് ബീഫ് ബിരിയാണിയല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന ജെ.എന്‍.യുവില്‍ ആരൊക്കെ എന്തൊക്കെ ഉണ്ടാകുന്നുവെന്ന് കോളേജ് അധികൃതര്‍ അന്വേഷിക്കുന്നത് നല്ല പ്രവണതയല്ലെന്ന് സതരൂപ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























