മരുമകൾക്ക് പ്രത്യേക പരിചരണം ലഭിക്കാൻ മറ്റു രോഗികളെ ബുദ്ധിമുട്ടിലാക്കി മുഖ്യമന്ത്രി; ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് മരുമകൾക്ക് കൂടുതൽ പരിചരണമൊരുക്കാൻ മറ്റ് രോഗികളെ ബുദ്ധിമുട്ടിലാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. റായ്പുറിലെ സർക്കാർ ആശുപത്രിയായ ഭീം റാവു അംബേദ്കര്‍ സ്മാരക ആശുപത്രിയിൽ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി രമണ്‍ സിങ്ങിന്റെ മരുമകൾ ഐശ്വര്യയെ പ്രവേശിപ്പിച്ചത്.
മരുമകളുടെ സുരക്ഷാ കാരണങ്ങള്‍ കാണിച്ചുക്കൊണ്ട് വെള്ളിയാഴ്ച ആശുപത്രിയിലെ രണ്ടാം നിലയിലെ മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ച് ഇവരെ ഒന്നാം നിലയിലേക്ക് മാറ്റി. ഒന്നാംനിലയിലെ സ്ഥലപരിമിതി ഗർഭിണികൾ ഉൾപ്പടെയുള്ളവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
ലേബര്‍ വാര്‍ഡിലുള്ളവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. രണ്ട് ഗര്‍ഭിണിമാര്‍ക്ക് ഒരു കിടക്ക തന്നെ പങ്കുവയ്ക്കേണ്ടിയും വന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതുപ്പോലെതന്നെ മന്ത്രിയുടെ മരുമകള്‍ക്ക് പ്രത്യേക മുറിയും മറ്റ് മൂന്നുമുറികള്‍ സുരക്ഷാകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. അൻപതോളം പോലീസുകാര്‍ ഇവിടെ തമ്പടിക്കുകയും ചെയ്തിരുന്നു. കൊച്ചുമകളെ കാണാന്‍ ശനിയാഴ്ച രമണ്‍ സിങ്ങ് ആശുപത്രിയില്‍ എത്തിയിരുന്നു. കൊച്ചുമകളെ കാണാനെത്തിയതിനിന്റെ സന്തോഷം ട്വിറ്ററിലൂടെ രമണ്‍ സിങ് പ്രകടിപ്പിക്കുകും ചെയ്തു.
ആശുപത്രി മുഴുവന്‍ ഒരു കന്റോണ്‍മെന്റാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് വികാഷ് തിവാരി ആരോപിച്ചു. ഒരേ കിടക്ക ഉപയോഗിക്കാന്‍ രണ്ട് ഗര്‍ഭിണികളെ നിര്‍ബന്ധിതരാക്കി. അധികാരത്തിലെത്തിച്ചവരെ അപമാനിക്കുന്ന നടപടിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ സംസ്ഥാന ആരോഗ്യമന്ത്രി നിഷേധിച്ചു. മുഖ്യമന്ത്രി ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയി എന്നത് അഭിമാനകരമാണ്. നിരവധി സ്വകാര്യ ആശുപത്രികളുണ്ടായിട്ടും അംബ്ദേകര്‍ ആശുപത്രി തെരഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























