ഹിന്ദുക്കളെക്കുറിച്ച് വീണ്ടും കമല്‍ഹാസന്‍; തീവ്രസംഘടനകള്‍ എന്ത് ചെയ്യുമോ ആവോ?

വലിയവരെന്ന് സ്വയം അവകാശപ്പെടുന്ന ഹിന്ദുക്കള്‍ വിശാലഹൃദയരായിരിക്കണമെന്നും തെറ്റ് ചെയ്താല്‍ തിരുത്തണമെന്നും കമല്‍ഹാസന്‍. തമിഴ് മാസികയായ ആനന്ദവികടനില്‍ എഴുതുന്ന കോളത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തെറ്റു ചെയ്തവരെ കോടതി ശിക്ഷിക്കും കോടതികളെ അതിന് അനുവദിക്കണം. ഭൂരിപക്ഷസമുദായമായ ഹിന്ദുക്കള്‍ മറ്റ് മതസ്ഥരെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെടുന്നു.
തന്റെ പ്രസ്താവനകളില്‍ അഭിപ്രായവ്യത്യാസമുള്ളവര്‍ കോടതിയെ സമീപിക്കുന്നതില്‍ തെറ്റില്ല. സാധാരണക്കാരനെ പോലെയാണ് മുന്നോട്ട് പോകുന്നത്. ജി.എസ്.ടിക്കെതിരെ വിമര്‍ശങ്ങള്‍ ഉയരുന്നുണ്ടെങ്കിലും എല്ലാവരും നികുതി അടയ്ക്കണം. രാഷ് ട്രീയപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട നടപടികള്‍ വരാനിരിക്കുന്നേയുള്ളൂ എന്നും താരം വ്യക്തമാക്കുന്നു.
രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന് കഴിഞ്ഞയാഴ്ച കമല്‍ഹാസന്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് ചെന്നൈയിലും യു.പിയിലുമുള്ള ഹിന്ദു സംഘടനകള്‍ കോടതിയെ സമീപിച്ചു. താരം വര്‍ഗീതയ പടര്‍ത്താന്‍ ശ്രമിക്കുന്നെന്നും അവര്‍ അരോപിക്കുന്നു. കമല്‍ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് യു.പിയിലെ ഒരു ഹിന്ദുതീവ്ര സംഘടന നേതാവ് ആഹ്വാനം ചെയ്തിരുന്നു.
മുമ്പ് സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ ബിരിയാണിയും നിര്‍ത്തലാക്കണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിന് അനുമതി നല്‍കണമെന്നും പറഞ്ഞു. ആ സമയത്ത് വളര്‍ത്തുനായ്ക്കളെ സംരക്ഷിക്കുന്ന പെറ്റയുടെ ടി ഷര്‍ട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നടി തൃഷയ്‌ക്കെതിരെ യുവാക്കള്‍ രംഗത്തെത്തിയപ്പോള്‍ പിന്തുണയുമായി കമല്‍ഹാസന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha



























