മാനുഷി ചില്ലറിലൂടെ 17 വർഷത്തിനു ശേഷം ഇന്ത്യക്ക് ലോകസുന്ദരിപ്പട്ടം

ബെയ്ജിങ്: സ്വപ്നകിരീട നേട്ടവുമായി ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍. 2017 ലെ ലോക സുന്ദരിപ്പട്ടം ഇന്ത്യക്ക്. ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തുന്നത് 17 വര്‍ഷത്തിന് ശേഷമാണ് . മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.
2016 ലെ ലോക സുന്ദരി പ്യൂര്‍ട്ടോ റിക്കോയിലെ സ്‌റ്റെഫാനി ഡെല്‍ വല്ലേയാണ് മാനുഷി ഛില്ലറെ കിരീടം അമിയിച്ചത്. മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മേസ ഫസ്റ്റ് റണ്ണറപ്പും ഇംഗ്ലണ്ടില്‍ നിന്നുള്ള സ്റ്റെഫാനി ഹില്‍ സെക്കന്‍ഡ് റണ്ണറപ്പുമായി.
ഇന്‍ഡോനീഷ്യ, റഷ്യ, ഇംഗ്ലണ്ട്, കൊറിയ, ജമൈക്ക, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, കെനിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ടോപ്പ് ടെണ്‍ സെമി ഫൈനലിസ്റ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, കെനിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഞ്ചുപേരാണ് ഫൈനലില്‍ മാറ്റുരച്ചത്
ഡോക്ടർമാരാണ് മാനുഷിയുടെ മാതാപിതാക്കൾ. ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിലവിൽ ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.

ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കൽ വിദ്യാർഥിയാണ്. മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം കണ്ടു.
https://www.facebook.com/Malayalivartha



























