മോദിയുടെ നോട്ട് നിരോധനം പാഴായി പോയി... കോടികളുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേയ്ക്ക് ഒഴുകുന്നതായി റിപ്പോര്‍ട്ടുകള്‍, വ്യാജനില്‍ കൂടുതലും 2000 രൂപയുടെ നോട്ടുകള്‍, വ്യാജനോട്ടുകള്‍ എത്തുന്നത് പാകിസ്ഥാനില്‍ നിന്നുമെന്ന് റിപ്പോര്‍ട്ടുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം പാഴായി പോയി എന്നതാണ് സത്യാവസ്ഥ. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കും എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് രണ്ടും പാടെ പാളിയ അവസ്ഥയാണ് ഉള്ളത്. കോടികളുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേയ്ക്ക് ഒഴുകുന്നു. 2000 രൂപയുടെ നോട്ടുകളാണ് വന്‍തോതില്‍ എത്തുന്നത്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാളിലെ മാര്‍ഡ സ്വദേശിയായ കാഷിദ് ആണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ച് അറസ്റ്റിലായത്.
ഒരു രണ്ടായിരം രൂപ നോട്ടിന് വില 900 രൂപയാണ്. പാകിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക് എത്തുന്നത് കോടികള്‍ വിലമതിക്കുന്ന 2000 രൂപയുടെ കള്ളനോട്ടുകളുടെ വിലയാണ് ഇത്. അന്താരാഷ്ട്ര കള്ള നോട്ടു സംഘത്തിലെ മുഖ്യ വിതരണക്കാരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്ന കാഷിദ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാളിലൂടെ പുറത്തായിരിക്കുന്നത്. രണ്ടായിരത്തിന്റെ നോട്ടിറക്കിയത് കള്ളനോട്ടിക്കാര്‍ക്ക് അനുഗ്രഹമായി മാറി. ഡിസൈനിംഗിലും പേപ്പറിന്റെ ക്വാളിറ്റിയിലും നിലവാരം കുറഞ്ഞതായതിനാല്‍ 2000ന്റെ വ്യാജന്‍ വളരെപ്പെട്ടെന്ന് അടിച്ചിറക്കാനാകും.
അതിര്‍ത്തിവഴി രാജ്യത്തേക്ക് കോടികള്‍ വിലമതിക്കുന്ന കള്ളനോട്ടുകള്‍ എത്തുന്നതിനിടെയാണ് മുഖ്യവിതരണക്കാരന്‍ അറസ്റ്റിലായത്. 6.6 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകളാണ് ഇയാളില്‍ നിന്നും പിടികൂടിയത്. 2000 രൂപയുടെ 330 നോട്ടുകള്‍ ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലായി വ്യാജ കറന്‍സികള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസിനോട് വ്യക്തമാക്കി.
നൂറു രൂപ നോട്ടുകള്‍ക്ക് മുപ്പതു രൂപയും രണ്ടായിരം രൂപയ്ക്ക് 900 രൂപയുമാണ് മൂല്യം. പിടിച്ചെടുത്ത നോട്ടുകളുടെ സുരക്ഷാ അടയാളങ്ങള്‍ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. 250 എണ്ണം ഒരേ സീരിയല്‍ നമ്പറുകളാണുള്ളത്.
ഇതില്‍ 80 എണ്ണം പൊതുവായ സീരിയല്‍ നമ്പറുകളാണുള്ളത്. നോട്ട് നിരോധനം ഒരു വര്‍ഷം തികയുമ്പോള്‍ രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടായിട്ടുണ്ടെന്ന് ബിജെപിക്കാര്‍ പോലും കരുതുന്നുണ്ടാവില്ല. കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദം എന്നിവയ്ക്ക് തടയിടാനുള്ള ഒറ്റമൂലിയാണ് നോട്ട് നിരോധനം എന്നായിരുന്നു നവംബര്‍ എട്ടിന് മോദി അവകാശപ്പെട്ടത്.
സാമ്പത്തിക വിപ്ലവത്തിന്റെ ഒരാണ്ടെന്ന് ബിജെപി ആഘോഷിക്കുമ്പോള്‍, നിരവധി പ്രമുഖരാണ് നോട്ട് നിരോധന തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരുന്നെന്ന് വിമര്‍ശിച്ച് രംഗത്ത് വന്നത്. നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. നമ്മുടെ കാലഘട്ടം കണ്ട ഈ വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും മാപ്പ് ചോദിക്കാന്‍ കേന്ദ്രം തയ്യാറുണ്ടോ എന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ ചോദിച്ചു.
ബിജെപി ഭരിക്കുന്ന കേന്ദ്രത്തിന്റെ സംഘപരിവാര്‍ അജണ്ട നടപ്പാക്കലുകള്‍ക്കെതിരെ നേരത്തെ തന്നെ ശബ്ദമുയര്‍ത്തിയിരുന്ന നടനാണ് പ്രകാശ് രാജ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അടക്കം കേന്ദ്രത്തിന്റെ നിലപാടുകളെ പ്രകാശ് രാജ് വിമര്‍ശിച്ചിട്ടുണ്ട്.
മോദിയുടെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച പ്രകാശ് രാജ് പ്രധാനമന്ത്രി തന്നെക്കാളും വലിയ നടനാണ് എന്നും പരിഹസിക്കുകയുണ്ടായി. നോട്ട് നിരോധിച്ച തീരുമാനം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുന്നു.
https://www.facebook.com/Malayalivartha



























