താമസസ്ഥലത്തേയ്ക്ക് പോകാൻ ഓട്ടോയ്ക്ക് കൈ കാണിച്ചു; ഡ്രൈവറെ വിശ്വസിച്ച് വാഹനത്തിൽക്കയറിയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടമാനഭംഗത്തിനിരയാക്കി; സംഭവം രാജ്യതലസ്ഥാനത്ത്

ഡൽഹിക്കടുത്ത് നോയിഡയിൽ ഇരുപത്തൊന്നുകാരിയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. മൊഹാലിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പെൺകുട്ടി നോയിഡ സെക്ടർ 36/37ൽ കഴിഞ്ഞ ദിവസം വൈകിട്ട് എഴോടെ താമസസ്ഥലത്തേക്കു പോകുന്നതിന് അതുവഴിയെത്തിയ ഓട്ടോറിക്ഷയ്ക്കു കൈാണിച്ചു.
മറ്റുരണ്ടുപേർകൂടി ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും മൊഹാലിയിൽ ഇറക്കാമെന്ന ഡ്രൈവറുടെ വാക്ക് വിശ്വസിച്ച് യുവതി വാഹത്തിൽ കയറി. കുറച്ചുസമയത്തിനുശേഷം ഇന്ധനം തീർന്നെന്നു പറഞ്ഞ് ഡ്രൈവർ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനു സമീപത്ത് വാഹനം നിർത്തി. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഇറങ്ങി വാഹനം തള്ളിനീക്കി ഫില്ലിംഗ് സ്റ്റേഷനിലെത്തിച്ചു ഗ്യാസ് നിറച്ചു.
ഇതിനുശേഷം വാഹനം ഓടിയെങ്കിലും ഇടയ്ക്കു വച്ച് വാഹനം നിന്നു. ഓട്ടോ കേടായെന്ന വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ശബ്ദമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഒൻപതോടെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് പെണ്‍കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും. സാമ്പത്തികസ്ഥിതി മോശമാണെന്ന ഡ്രൈവറുടെ വാക്കുകൾ പരിഗണിച്ച് താൻ അധികം പണം നൽകി മിനിറ്റുകൾക്കുള്ളിലാണ് ഡ്രൈവർ തന്നെ ആക്രമിച്ചതെന്ന് യുവതി പോലീസിനു മൊഴി നൽകി.
നാലു പേർ മാനഭംഗപ്പെടുത്തിയതിൽ ഓട്ടോ ഡ്രൈവറെ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. ആക്രമണം നടത്തിയ ഓട്ടോഡ്രൈവറെ കണ്ടെത്താൻ ഇതേവരെ പോലീസിനു കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha



























