നോട്ട് നിരോധനം മികച്ച ആശയം, പക്ഷേ പാളിപ്പോയത് ഇന്ത്യയിൽമാത്രമെന്ന് നൊബേല്‍ സമ്മാന ജേതാവ്

നോട്ട് നിരോധനം നല്ലൊരു ആശയമായിരുന്നെന്നു എന്നാല്‍ അത് ഇന്ത്യയില്‍ വിജയിച്ചില്ലെന്നു യുഎസ് സാമ്ബത്തികശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ റിച്ചാര്‍ഡ് തലേര്‍. രാജ്യത്ത് നിന്ന് ഉയര്‍ന്ന മൂല്യത്തിലുള്ള 500, 1000 നോട്ടുകള്‍ നിരോധിച്ചതിനു ശേഷം 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതാണ് പദ്ധതി പരാജയപ്പെടാന്‍ കാരണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
നോട്ട്നിരോധനവും ഡിജിറ്റലൈസേഷനുമൊക്കെ പുത്തന്‍ ആശങ്ങളാണ്. ഇത് രാജ്യത്തെ അഴിമതി തുടച്ചു നീക്കന്‍ ഏറെ സഹായകമാകും. എന്നാല്‍ ഇന്ത്യയില്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതോടെ പദ്ധതി കുട്ടിക്കളിയായി മാറിയെന്നും തലേര്‍ അഭിപ്രായപ്പെട്ടു.ചിക്കാഗോ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ സ്വരാജ് കുമാറിന്റെ ചോദ്യങ്ങളോട് ഇമെയിലിലൂടെ പ്രതികരിക്കുകയായിരുന്നു റിച്ചാര്‍ഡ് തലേര്‍.
നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ പിന്തുണച്ച വ്യക്തികളിലൊരാളായിരുന്നു തലേര്‍. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവും അഴിമതിയും കുറയ്ക്കാന്‍ സഹായകമാകുമെന്നും കറന്‍സി രഹിത സമ്ബദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പാണെന്നു തലേര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























