പത്മാവതി റിലീസ് ചെയ്താൽ കേരളത്തിലും പ്രതിഷേധം നടത്തുമെന്ന മുന്നറിയിപ്പുമായി കർണിസേനാതലവൻ സുഗ്ദേവ് സിംഗ് ഗോഗമേഡി

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രമായ പത്മാവതിയുടെ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല.
ചിത്രത്തിനെതിരെ ഹിന്ദുസംഘടനകളുടെയും മറ്റും പ്രതിഷേധങ്ങളും വെല്ലുവിളികളും ഉയർന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ പത്മാവതി റിലീസ് ചെയ്താൽ കേരളത്തിലും പ്രതിഷേധം നടത്തുമെന്ന് കർണിസേനാതലവൻ സുഗ്ദേവ് സിംഗ് ഗോഗമേഡി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
രജപുത് റാണി പത്മാവതിയെ അപമാനിക്കാൻ അനുവദിക്കില്ലെന്നും റിലീസ് ചെയ്താൽ തീയറ്ററുകൾ കത്തിക്കുമെന്നാണ് കർണിസേനാതലവൻ പറയുന്നത്. സിനിമയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടർന്നുക്കൊണ്ടിരിക്കുന്നതിനാൽ ചിത്രത്തിന്‍റെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്. സിനിമയിലെ ഡാൻസിൽ വസ്ത്രം മോശമായാണ് കാണിക്കുന്നത്. പത്മാവതിയുടെ അഭിമാനത്തിന് കോട്ടം വരുത്താൻ സമ്മതിക്കില്ലെന്നും കർണി സേന തലവൻ പറഞ്ഞു. രജപുത്ര റാണി പത്മാവതിക്ക് സുൽത്താൻ അലാവുദീൻ ഖിൽജിയുമായി ബന്ധമുണ്ടെന്ന കഥ സിനിമയിൽ പരാമർശിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ചിത്രം റിലീസ് ചെയ്താൽ കേരളത്തിലും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് കർണി സേനാ ദേശീയ പ്രസിഡന്‍റ് സുഖ്ദേവ് സിങ് ഗോഗമേഡി പറഞ്ഞു. പത്മാവതിയായി ചിത്രത്തിലെത്തുന്ന ദീപിക പദുക്കോൺ മോശം രീതിയിലുള്ള വസ്ത്രം ധരിച്ച് രജപുത്ര റാണിമാരെ അപമാനിക്കുകയാണെന്നും സുഖ്ദേവ് സിങ് ആരോപിച്ചു. രജപുത്രരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ചിത്രം ഏതു വിധേനയും തടയുമെന്നും അദ്ദേഹം തൃശൂരിൽ വ്യക്തമാക്കി. എന്നാൽ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha



























