Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ലോയുടെ കുടുംബം

24 NOVEMBER 2017 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

ബി.ജെ.പി ദേശീയാധ്യക്ഷന്‍ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ കേസിന്റെ വിചാരണ നടത്തി വന്ന മുംബൈ സി.ബി.ഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ലോയയുടെ കുടുംബം ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങളില്‍ രക്തം പുരണ്ടിരുന്നു. അതിനാല്‍ തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന നിഗമനം സംശയാസ്പദമാണെന്നും ഡല്‍ഹി ഹൈകോടതിയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ജഡ്ജി എ.പി ഷാ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അമിത് ഷാക്കെതിരായ കേസ് വിചാചാരണ തുടങ്ങി അഞ്ചു മാസത്തിനുള്ളിലാണ് ലോയ മരണപ്പെടുന്നത്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസോ മുംബൈ ഹൈകോടതി ചീഫ് ജസ്റ്റിസോ ഇത് പരിശോധിക്കണമെന്നും എ.പി ഷാ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ നിയമ സംവിധാനം മുമ്പെങ്ങുമില്ലാത്ത വിധം അപചയം നേരിടുന്ന ഈ സമയത്ത്, ലോയക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണം നേരിടുന്ന വിരമിച്ച ജഡ്ജി മൊഹിത് ഷാ യാഥാര്‍ഥ്യം തുറന്ന് പറയണമെന്നും എ.പി ഷാ ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയില്‍ ഹരജിക്കാര്‍ക്ക് അനുകൂലമായി വിധി പറയാന്‍ ജഡ്ജിയായിരുന്ന മൊഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.

ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ പ്രതിയായ ഏറ്റുമുട്ടല്‍ കൊലയുടെ വിചാരണക്കിടയിലാണ് ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സൊഹ്‌റാബുദ്ദീന്‍, തുളസി പ്രചാപതി വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്ന കാലത്ത് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പടെയുള്ളവര്‍ പ്രതികളായ കുറ്റപത്രം സൂക്ഷ്മ പരിശോധന നടത്തിയ ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയ ഇത് വലിയ കേസാണെന്നും എല്ലാവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിരിമുറുക്കം അനുഭവിക്കുന്നതായും പറഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരി പുത്രി 'കാരവന്‍' പ്രസിദ്ധീകരണത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണക്കിടെ ജഡ്ജി മരണപ്പെടുകയായിരുന്നു.

2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ചാണ് ബ്രിജ്‌ഗോപാല്‍ ലോയ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമായി അധികൃതരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റ് ജഡ്ജിമാരും അവകാശപെട്ടത്.

ലോയക്ക് ശേഷം കേസില്‍ വിചാരണ കേട്ട ജഡ്ജി ധൃതിപിടിച്ച് ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ.പി.എസുകാരെയും കേസില്‍ നിന്ന് ഒഴിവാക്കി. ആരോപണം രാഷ്ട്രീയ േപ്രരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ ബോംബെ ഹൈകോടതിയെ സമീപിച്ച സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീനും സമ്മര്‍ദ്ദം മൂലം ഹരജി പിന്‍വലിക്കേണ്ടിവന്നു. സി.ബി.ഐക്കും പ്രത്യേക കോടതി നടപടിക്കുമെതിരെ ഹൈക്കോടതി സംശയങ്ങള്‍ ഉന്നയിച്ച ഘട്ടത്തിലായിരുന്നു സംഭവം. ജസ്റ്റിസ് രേവതി മൊഹിതെ ദെരെയാണ് പ്രതികളെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയിരുന്നത്.

എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ല, ശേഷിച്ച പ്രതികള്‍ക്ക് എതിരെ കുറ്റംചുമത്തുന്നത് എന്ത് കൊണ്ട് തടയാന്‍ ശ്രമിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും സി.ബി.ഐയോട് അവര്‍ ചോദിച്ചു. എന്നാല്‍, മറുപടി നല്‍കും മുമ്പെ റുബാബുദ്ദീന്‍ പിന്മാറുകയായിരുന്നു. ഐ.പി.എസുകാരെ കേസില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ റുബാബുദ്ദീന്‍ ഈയിടെ വീണ്ടും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ച് ഐ.പി.എസുകാരായ ഡി.ജി വസാര, രാജ്കുമാര്‍ പാണ്ഡ്യ, എം.എന്‍ ദിനേഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (11 minutes ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (45 minutes ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (49 minutes ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (51 minutes ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (52 minutes ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (55 minutes ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (58 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (1 hour ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (1 hour ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (1 hour ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (1 hour ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (1 hour ago)

Malayali Vartha Recommends