സഹപാഠിയായ ആണ്‍കുട്ടി ക്ലാസ്സ്മുറിയിലും, ടോയ്‌ലറ്റിലും വെച്ച് നാലു വയസുകാരിയെ ലൈംഗീക അതിക്രമത്തിനിരയാക്കി; കാര്യങ്ങൾ പോലീസിനോടും ജഡ്ജിയോടും വള്ളിപുള്ളി തെറ്റാതെ ആവര്‍ത്തിച്ചു

സഹപാഠിയുടെ ലൈംഗീക അതിക്രമം ഒരു വാക്കു പോലും തെറ്റിക്കാതെ ആ നാലു വയസുകാരി ജഡ്ജിയോടും, പോലീസിനോടും ആവര്‍ത്തിച്ചു. ഡല്‍ഹിയിലെ സ്‌കൂളിലാണ് നാലു വയസുകാരിയെ സഹപാഠിയായ അതേ പ്രായക്കാരന്‍ ലൈംഗീക അതിക്രമത്തിനിരയാക്കിയത്. സ്വകാര്യ മാക്‌സ്‌ഫോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നാലു വയസുകാരിയാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോള്‍ വേദന കൊണ്ട് പുളയുന്നതും പുറമെ മുറിവും മാതാപിതാക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടി തന്നെയാണ് തന്നെ സഹപാഠിയായ ആണ്‍കുട്ടി ക്ലാസ്സ്മുറിയിലും, ടോയ്‌ലറ്റിലും വെച്ച് സ്വകാര്യഭാഗത്ത് കൂര്‍ത്ത പെന്‍സില്‍ കയറ്റിയതും, വിരല്‍ ഉപയോഗിച്ച് അതിക്രമം കാട്ടിയതും വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ആണ്‍കുട്ടി ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാതെ ക്ലാസ്മുറിയില്‍ വെച്ച് തന്റെ സ്വകാര്യഭാഗത്തു പിടിച്ചെന്നും, അതിനുശേഷം ടോയ്‌ലറ്റില്‍ ആയയും, ടീച്ചറും ഇല്ലാതിരുന്നപ്പോള്‍ കൂര്‍ത്ത പെന്‍സില്‍ കുത്തിക്കേറ്റിയെന്നുമാണ് കുട്ടി പറയുന്നത്. മാതാപിതാക്കളോട് പറഞ്ഞത് പോലീസിനോടും, ജഡ്ജിയോടും കുട്ടി ഇതേ മൊഴി ആവര്‍ത്തിച്ചിരിക്കുകയാണ്.രാത്രിയില്‍ കുട്ടി ശബ്ദത്തില്‍ കരഞ്ഞതോടെ പിന്നാലെ വസ്ത്രം മാറ്റി പരിശോധിക്കുമ്പോളാണ് മുറിവുകള്‍ കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചുവന്ന് തടിച്ചാണ് കിടന്നിരുന്നതെന്നും, ആ ഭാഗത്ത് മരുന്ന് തേച്ചപ്പോള്‍ കുട്ടി വേദനകൊണ്ട് അലറി കരഞ്ഞുവെന്നും കുട്ടിയുടെ അമ്മ പറയുന്നു.
അടുത്ത ദിവസം കുട്ടിയേയും കൊണ്ട് പോലീസ് സ്‌റ്റേഷനില്‍ എത്തി അവര്‍ പരാതി നല്‍കുകയായിരുന്നു. സ്‌കൂളിന്റെ അശ്രദ്ധ കൊണ്ടാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും കുട്ടിയുടെ അമ്മ ആരോപണം ഉയര്‍ത്തുന്നു. ഈ സംഭവം സ്‌കൂളില്‍ അറിഞ്ഞതിനു പിന്നാലെ 'അസാധ്യം' ആണെന്നാണ് അധികൃതര്‍ തിരിച്ചടിച്ചത്. ആണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് മാറ്റണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























