ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്, ഫലം 24ന്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബേര്‍ 21ന് നടത്താന്‍ തീരുമാനം. വോട്ടെണ്ണല്‍ 24ന് നടക്കും. ഡിസംബര്‍ 31നകം ഉപതെരഞ്ഞെടുപ്പ് നടത്തെേണന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് തീയതിയില്‍ പെട്ടെന്ന് തീരുമാനമുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജലളിത അന്തരിച്ചത്. തുടര്‍ന്ന് ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചുവെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു.
അതിനിടെ, എ.ഐ.എ.ഡി.എം.കെയിലെ പിളര്‍പ്പും ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കവും വന്നതോടെ തെരഞ്ഞെടുപ്പ് അനന്തമായി നീണ്ടു. എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്‌നം ഒ.പനീര്‍ശെല്‍വംഇ.പളനിസാമി പക്ഷത്തിന് അനുവദിച്ച് കമ്മീഷന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.
മണ്ഡലത്തില്‍ ഒരു ലക്ഷത്തോളം വ്യാജവോട്ടര്‍മാര്‍ വന്നിട്ടുണ്ടെന്ന് ഡി.എം.കെയും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ഡി.എം.കെ കോടതിയിലും ഉന്നയിച്ചു. പരാതി പരിഹരിക്കാതെ വോട്ടെടുപ്പ് നടത്തരുതെന്നാണ് ഡി.എം.കെയുടെ ആവശ്യം.
അതേസമയം, എ.ഐ.എ.ഡി.എം.കെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ടിടിവി ദിനകരനും വ്യക്തമാക്കി
https://www.facebook.com/Malayalivartha



























