യുവാവിന്റെ മരണം ആനയുടെ ചവിട്ട് കൊണ്ട്... കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ അക്രമാസക്തനായ ആന ചവിട്ടിക്കൊന്നു

പശ്ചിമ ബംഗാളിലെ ദേശീയ പാത 30ല്‍ റോഡിലിറങ്ങിയ കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ അക്രമാസക്തനായ ആന ചവിട്ടിക്കൊന്നു. ജല്‍പയ്ഗൂരി ജില്ലയിലെ ലതാഗൂരി വനത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ജല്‍പയ്ഗൂരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാനാണ് മരിച്ചത്.
ജോലിക്ക് പോകുന്നതിനിടെയാണ് സാദിഖ് റോഡില്‍ നിന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ വാഹനത്തില്‍ നിന്നിറങ്ങിയത്. എന്നാല്‍ കാറില്‍ നിന്നിറങ്ങിയ ഉടനേ സാദിഖിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവര്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 15 മിനിട്ടോളം ആക്രമണം നടത്തിയ ശേഷം ആന കാട്ടില്‍ മറഞ്ഞു. സാദിഖ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
അതേസമയം, ഈ മേഖലയില്‍ കാട്ടാനകള്‍ സ്ഥിരമായി റോഡ് മുറിച്ച് കടക്കാറുണ്ടെന്നും എന്നാല്‍ ഈ സമയത്ത് ആരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ലംഘിച്ച് സാദിഖ് പുറത്തിറങ്ങിയതാണ് ദുരന്തത്തില്‍ കലാശിച്ചതത്രേ.
https://www.facebook.com/Malayalivartha



























