കമ്പ്യൂട്ടറിനോടും പ്രോഗ്രാമിനോടുമുള്ള അവന്റെ ഇഷ്ടം 23-ാം വയസില്‍ കോടിശ്വരനാക്കി; ആ അവിശ്വസിനിയ കഥ ഇങ്ങനെ...

വീട്ടില്‍ ആദ്യമായി കമ്പ്യൂട്ടര്‍ എത്തിയതോടെ തൃഷ്‌നീത് അറോറ എന്ന കൗമാരക്കാരന്‍ ആകെ ആവേശത്തിലായി. ഒടുവില്‍ മകന്‍ മുഴുവന്‍ സമയം കംമ്പ്യൂട്ടറിന്റെ മുമ്പില്‍ ചിലവഴിക്കുന്നതു കണ്ട് പാസ്‌വേഡ് ഇട്ട് അച്ഛന്‍ കംമ്പ്യൂട്ടര്‍ ലോക്ക് ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആ പസ്‌വേഡ് പൊട്ടിച്ചു കൊണ്ടു തൃഷ്‌നീത് തന്റെ ഹാക്കിങ്ങിനു തുടക്കം കുറിച്ചു. എട്ടാം ക്ലാസില്‍ തോറ്റതോടെ തൃഷ്‌നീത് അറോറ എന്ന കൗമാരക്കാരന്‍ തന്റെ പഠനം അവസാനിപ്പിച്ചു.
കമ്പ്യൂട്ടറിനോടും പ്രോഗ്രാമിനോടുമുള്ള അവന്റെ ഇഷ്ടം തിരിച്ചറിഞ്ഞു മാതാപിതാക്കള്‍ തന്നെ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്താനുള്ള തൃഷ്‌നീതിന്റെ തീരുമാനത്തിന് ഒപ്പം നിന്നു. ഇന്ന് ഈ 23 കാരന്‍ ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ ഇന്നു തൃഷ്‌നീതിന്റെ ഉപഭോക്താക്കളാണ്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയതോടെ കമ്പ്യൂട്ടറുകളുടെ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കുകയായിരുന്നു തൃഷ്‌നീത്. പിന്നീട് ഹാക്കിങില്‍ ശ്രദ്ധ കേന്ദ്രികരിച്ചു തുടങ്ങി.
ഇങ്ങനെ ലഭിച്ച് ചെറിയ തുകകള്‍ ചേര്‍ത്തു വച്ചു കൊണ്ടു തൃഷ്‌നീത് 19 വയസില്‍ ടാക് സൊല്യൂഷന്‍സ് ആരംഭിച്ചു. ഇന്ന് ഈ സ്ഥപനത്തിന് ഇന്ത്യയില്‍ നാല് ബ്രാഞ്ചുകളും ദുബായില്‍ ഒരു ബ്രാഞ്ചുമാണ് ഉള്ളത്. ഒരു ബില്ല്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷ സ്ഥാപനം ആരംഭിക്കുകയാണു തൃഷ്‌നീതിന്റെ ഇപ്പോഴത്തെ സ്വപ്നം. നിലവില്‍ പഞ്ചാബ് സര്‍ക്കാരിന്റെ ഔദ്യോഗിക ഐ ടി ഉപദേഷ്ടാവാണ് ഈ 23 കാരന്‍. തന്റെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കാണു തൃഷ്‌നീത് തന്റെ നേട്ടത്തിന്റെ ക്രെഡിറ്റസ് നല്‍കുന്നത്.
https://www.facebook.com/Malayalivartha



























