Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുജറാത്തിലെ ബി.ജെ.പിയുടെ വിജയം വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തി നേടിയതെന്ന് ശിവസേന

21 DECEMBER 2017 03:26 PM IST
മലയാളി വാര്‍ത്ത

ഗുജറാത്തില്‍ ബി.ജെ.പി. നേടിയ വിജയം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി നേടിയതെന്ന് സഖ്യകക്ഷിയായ ശിവസേന. പാര്‍ട്ടിപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് ബി.ജെ.പി.ക്കെതിരേ കടുത്തവിമര്‍ശം ഉന്നയിച്ചത്. കഴിഞ്ഞ തവണ 115 സീറ്റുകളില്‍ ജയിച്ച ബി.ജെ.പി.ക്ക് ഇത്തവണ 99 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ.

2012-ല്‍ 61 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ അത് 77 ആയി ഉയര്‍ത്തി. പട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി ആരോപിച്ചിരുന്നു. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബി.ജെ.പി. വിജയം ആഘോഷിക്കുന്നുണ്ട്. 100 സീറ്റുകള്‍ക്ക് മുകളിലാണ് വിജയമെങ്കില്‍ അതാഘോഷിക്കാം. ഇത് നല്ലരീതിയിലുള്ള വിജയമായി കണക്കാക്കാനാവില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നരേന്ദ്രമോദി പ്രചാരണസമയത്ത് 151 സീറ്റില്‍ വിജയിക്കുമെന്ന് പറഞ്ഞിരുന്നു. അമിത് ഷാ 150 സീറ്റില്‍ വിജയിക്കുമെന്നും. എന്നാല്‍, നൂറുസീറ്റുപോലും ബി.ജെ.പി.ക്ക് ഗുജറാത്തി ജനത നല്‍കിയില്ല. നഗരപ്രദേശങ്ങളില്‍ മാത്രമാണ് ബി.ജെ.പി. വിജയം നേടിയത്. ഗ്രാമീണമേഖലകള്‍ ഇപ്പോഴും ബി.ജെ.പി.ക്ക് അന്യമാണ്. ഇവരാണ് ഹിന്ദുസ്ഥാനെപ്പറ്റി വാതോരാതെ വിളിച്ചുപറയുന്നതെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു.

ബി.ജെ.പി.യുടെ ഗുജറാത്ത് മോഡലിനു കിട്ടിയ അടിയാണ് ഈ വിജയം. ഇതൊരു മുന്നറിയിപ്പാണ് . ഏകാധിപത്യഭരണത്തില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു ജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തി അഭിമാന കാര്‍ഡ് ഇറക്കേണ്ടിവന്നു. ഗുജറാത്തും ഹിമാചലും ബി.ജെ.പി. നേടിയെങ്കിലും കോണ്‍ഗ്രസിന് ഒന്നും നഷ്ടപ്പെട്ടില്ല. കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ബി.ജെ.പി.യുടെ സ്വപ്നവും സാക്ഷാത്കരിക്കപ്പെടില്ല. ഏറെ കൊട്ടിഘോഷിച്ച വികസനത്തിന്റെ ഗുജറാത്ത് മോഡലിനും ഇളക്കംതട്ടി. 2019-ല്‍ ഇതു തകരാതിരുന്നാല്‍ മതി. ഗുജറാത്തില്‍ കാറ്റു മാറിവീശിയില്ലെങ്കിലും നിശ്ചയമായും കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട് മുഖപ്രസംഗത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (12 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (21 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (26 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (57 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (4 hours ago)

Malayali Vartha Recommends