പ്രകോപനപരമായ പ്രവൃത്തികളുണ്ടായാല്‍ ഇനി ശക്തമായ തിരിച്ചടി: കരസേനാ മേധാവി

ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയതുപോലെയുള്ള സംഭവങ്ങള്‍ ഇനിയുണ്ടായാല്‍ ഇന്ത്യ ഇനി ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവിയായി ചുമതലയേറ്റ ദല്‍ബീര്‍ സിങ് സുഹാഗ് മുന്നറിയിപ്പു നല്‍കി. ഇന്നലെയാണ് അദ്ദേഹം ചുമതലയേറ്റത്.
പാകിസ്ഥാന്റെ ഭാഗത്തു നിന്ന് പ്രകോപനപരമായ പ്രവൃത്തികള്‍ ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം അവര്‍ കരുതുന്നതിലും വലുതും തീവ്രതകൂടിയതും പെട്ടെന്നുള്ളതുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തല വെട്ടിയ സംഭവത്തെ കുറിച്ച് പ്രാദേശിത കമാന്‍ഡര്‍ അറിഞ്ഞിട്ടുണ്ടാവാം എന്നാല്‍ സൈനിക മേധാവികള്‍ക്ക് ഇതേ കുറിച്ച് അറിഞ്ഞിരിക്കാന്‍ വഴിയില്ലെന്നുമായിരുന്നു സ്ഥാനമൊഴിഞ്ഞ ജനറല്‍ ബിക്രം സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരി എട്ടിനാണ് പാകിസ്‌ഥാന്‍ സൈനികര്‍ ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയ ശേഷം മൃതദേഹം വികൃതമാക്കിയത്.
https://www.facebook.com/Malayalivartha