പെട്രോള്‍ വില 1.09 രൂപ കുറച്ചു, ഡീസല്‍ വില 56 പൈസ വര്‍ധിപ്പിച്ചു

പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റം വന്നു. പെട്രോളിനു ലീറ്ററിന് 1.09 രൂപയുടെ കുറവാണു വരുത്തിയിട്ടുള്ളത്. ഡീസലിനു ലീറ്ററിന് 56 പൈസ വര്‍ധിപ്പിച്ചു. കേരളത്തില്‍ നികുതി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ പെട്രോളിന് 1.14 രൂപയുടെ കുറവാണു വന്നത്; ഡീസലിന് 60 പൈസ കൂടി. പെട്രോളിനു മൂന്നരമാസത്തിനുള്ളില്‍ രണ്ടാമത്തെ വിലക്കുറവാണ് ഇന്നലെ വരുത്തിയത്.
രാജ്യാന്തര വിപണിയില്‍ പെട്രോളിനു വില കുറഞ്ഞതും രൂപയ്‌ക്കു ഡോളറുമായി വിനിമയ നിരക്കില്‍ വന്ന വ്യത്യാസവുമാണു കാരണം. വീടുകളില്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന 12 പാചകവാതക സിലിണ്ടറുകള്‍ക്കു ശേഷം വാങ്ങുന്ന സബ്‌സിഡിയില്ലാത്ത, 14.2 കിലോഗ്രാമിന്റെ അധിക സിലിണ്ടറിനു വിലയില്‍ രണ്ടര രൂപയുടെ കുറവും വരുത്തിയിട്ടുണ്ട്. പുതുക്കിയ വിലയനുസരിച്ചു ഡല്‍ഹിയില്‍ പെട്രോളിനു ലീറ്ററിനു 73.60രൂപയ്‌ക്കു പകരം 72.51രൂപ നല്‍കിയാല്‍മതി. ഇതേസമയം ഡീസലിന് ലീറ്ററിനു 57.84രൂപയ്‌ക്കു പകരം 58.40രൂപ അവിടെ നല്‍കേണ്ടിവരും.
https://www.facebook.com/Malayalivartha