ലോക്‌സഭയില്‍ ഇന്നസെന്റിന്റെ ആദ്യ ചോദ്യം, ആനുകൂല്യങ്ങളില്‍ നഷ്‌ടമെത്ര?

ഇന്നസെന്റിന്റെ കന്നിച്ചോദ്യം. കഴിഞ്ഞ ദിവസം ചാലക്കുടി എംപിയായ ഇന്നസെന്റ് ലോക്‌സഭയില്‍ തന്റെ കന്നിച്ചോദ്യം ചോദിച്ചു. ആദായനികുതി ആനുകൂല്യങ്ങള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിനുണ്ടായ വരുമാന നഷ്‌ടത്തെക്കുറിച്ചാണ് അദ്ദേഹം ലോക്‌സഭയില്‍ ആദ്യ ചോദ്യമുന്നയിച്ചത്. എഴുതി നല്‍കിയ ചോദ്യത്തിനു ധനസഹമന്ത്രി നിര്‍മല സീതാരാമന്‍ രേഖാമൂലം മറുപടി നല്‍കി.
കസ്‌റ്റംസ് ഇളവുകളില്‍ 2,60,714 കോടി രൂപയും എക്‌സൈസില്‍ 1,95,679 കോടി രൂപയും കോര്‍പറേറ്റ് ആദായനികുതിയില്‍ 1,02,606 കോടി രൂപയും നഷ്ടമുണ്ടായതായി മന്ത്രി മറുപടി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha