മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ചെന്നിത്തല

കേരളത്തിലെ മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്‌തമാക്കി. ഡല്‍ഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. കേരളത്തിലും അത്തരം ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് വരുന്ന വാര്‍ത്തകളെല്ലാം വ്യക്‌തിപരമായ പരാമര്‍ശങ്ങള്‍ മാത്രമാണ്. ഔദ്യോഗിക തലത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.
രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ച സംഭവത്തില്‍ അരുന്ധതി റോയി മാപ്പു പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അരുന്ധതി റോയിക്കെതിരെ കടന്നപ്പള്ളി രാമചന്ദ്രന്‍ തനിക്കൊരു പരാതി നല്‍കിയിരുന്നു. ഇത് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. രാഷ്‌ട്രപിതാവിനെതിരെ അരുന്ധതി നടത്തിയ പ്രസ്‌താവന അപലപനീയമാണ്.
https://www.facebook.com/Malayalivartha